
ഡല്‍ഹി: ഡല്‍ഹി ക്‌നാനായ കത്തോലിക്ക മിഷന് അനുവദിച്ച ചാപ്ലിന്‍സിയില്‍ ( DKCM ) ഈസ്റ്റ് സോണില്‍ വി. എസ്തപ്പാനോസിന്റെ തിരുനാളും ഇടവക സ്ഥാപനവും സമുചിതമായി ആഘോഷിച്ചു. മയൂര്‍ വിഹാര്‍ അസംപ്ഷന്‍ പള്ളി വികാരി ഫാ. എബ്രഹാം ചെമ്പോട്ടിയുടെയും, നിരവധി വൈദികരുടെയും സന്യസ്തരുടെയും ഈസ്റ്റ് സോണിലേ ക്‌നാനായ കത്തോലിക്ക കുടുംബങ്ങളുടെയും DKCM കേന്ദ്ര സമിതി അംഗങ്ങളുടെയും ഇതര ക്‌നാനായ പള്ളി കൈക്കാരന്‍മാരുടെയും സാന്നിധ്യത്തില്‍ ഡല്‍ഹി ക്‌നാനായ മിഷന്‍ ചാപ്ലയിന്‍ ഫാദര്‍ സ്റ്റീഫന്‍ ജെ വെട്ടുവേലില്‍ ഉല്‍ഘാടനം നിര്‍വഹിച്ചു. ഫാ. നിധിന്‍ വെട്ടിക്കാട്ടില്‍ മുഖ്യകാര്‍മ്മികനായിരുന്ന തിരുനാള്‍ ബലി മധ്യേ ഫാ.ജേക്കബ് നായത്തുപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കി. ഫാ. ജോബി കണ്ണാലയില്‍ ഫാ.സാമുവല്‍ ആനിമുട്ടില്‍
ഫാ. ജിതിന്‍ കാടായില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മയൂര്‍ വിഹാര്‍ ഫേസ് ടു, മയൂര്‍ വിഹാര്‍ ഫേസ് ത്രീ, നോയിഡ, ഇന്ദിരാപുരം എന്നീ പ്രദേശങ്ങളിലെ ക്‌നാനായ കുടുംബങ്ങള്‍ക്കായി പുതിയതായി സ്ഥാപിതമായ ഈ സഭാ സംവിധാനം DKCM ചാപ്ലയിന്‍സിയിലേ 3 മത്തെ ഇടവകയാണ്. തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്ക്
സോണല്‍ കോഡിനേറ്റര്‍ ജോര്‍ജ്ജ് മാത്യു പാലത്തടത്തില്‍ യുണിറ്റ് പ്രസിഡന്റ് ഷിബുമോന്‍ ജോസഫ് എന്നിവരോടൊപ്പം ഷിബു പീ. കെ, ടോമി മാത്യു, സ്റ്റീഫന്‍ വി തോമസ്, ജോമോന്‍ ജോസഫ്, ബിജോ ഫിലിപ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.