
ഉഴവൂർ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2022 ഫെബ്രുവരി 25,26,27 തീയതികളിൽ നടന്ന കോട്ടയം അതിരൂപതാതല തെക്കെൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഉഴവൂർ യൂണിറ്റ് ജേതാക്കളായി. ചരിത്രത്തിൽ ആദ്യമായി ഒരു KCYL ക്രിക്കറ്റ് ടൂർണമെന്റ് Live Telecasting ഈ ടൂര്ണമെന്റിലൂടെ ക്നാനായ പത്രത്തിൽ നടത്തപ്പെട്ടു. ഈ സീസണിൽ തുടർച്ചയായി മൂന്നാം ഫൈനൽ മത്സരം കളിക്കുകയും അതിൽ രണ്ടിലും കിരീടം നേടാനും ഉഴവൂർ ടീമിന് സാധിച്ചു. ഫൈനൽ മത്സരത്തിൽ അരീക്കര Kcyl ടീമിനെയാണ് ഉഴവൂർ ടീം പരാജയപ്പെടുത്തിയത്. രാജപുരം, കല്ലറ പുത്തൻപള്ളി എന്നീ ടീമുകൾ യഥാക്രമം 3, 4 സ്ഥാനങ്ങൾ കരസ്ഥമാക്കി. കോട്ടയം അതിരൂപതയിലെ 17 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. ഭാരതത്തിന്റെ മുൻ ഷൂട്ടിംഗ് ടീം കോച്ച് ദ്രോണാചാര്യ പ്രൊഫ. സണ്ണി തോമസ് ടൂർണമെന്റ് ഉദഘാടനം നിർവഹിക്കുകയും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസ് പി സ്റ്റീഫൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. Kcyl അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഉഴവൂർ യൂണിറ്റ് പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടിൽ, അസ്സി.വികാരി ഫാ.മാത്യു തെങ്ങനാട്ട്, യൂണിറ്റ് ഡയറക്ടർ സജോ വേലികെട്ടേൽ , യൂണിറ്റ് പ്രസിഡന്റ് സ്റ്റീഫൻ ജോയി കുഴിപ്ലാക്കിൽ, ടൂർണമെന്റ് കോർഡിനേറ്റർ കെ സി വൈ എൽ മുൻ അതിരൂപത ജനറൽ സെക്രട്ടറി ജോമി ജോസ് കൈപ്പാറേട്ട്, അനശ്വൽ ലൂയിസ്, ആൽബിൻ സജി, സി.സോളി svm എന്നിവർ നേതൃത്വം നൽകി.