Breaking news

കടുത്തുരുത്തി വലിയപള്ളിയിൽ കുമ്പിടീൽ പ്രാർഥന

കടുത്തുരുത്തി വലിയപള്ളിയിൽ ആണ്ടുതോറും വലിയ നോമ്പിന്റെ ആദ്യ ആഴ്ച നടത്തിവരുന്ന കുമ്പിടീൽ പ്രാർഥന വിഭൂതി ദിനമായ ഇന്ന് വൈകിട്ട് 6.45ന് ജപമാലയോടുകുടി ആരംഭിക്കും. കടുത്തുരുത്തി വലിയപള്ളിയിൽ മാത്രം കണ്ടുവരുന്ന പരമ്പരാഗതമായ ഒരു പ്രാർഥനാ ശുശ്രൂഷയാണിത്. ആത്മസമർപ്പണത്തിന്റെയും ആരാധനയുടെയും പ്രായശ്ചിത്തത്തിന്റെയും അടയാളമാണിത്. മൂന്നു നോമ്പിന്റെ രണ്ടാം ദിവസം കരിങ്കൽ കുരിശിങ്കൽ നടത്തുന്ന പുറത്തു നമസ്കാരത്തിലെ ഒരു യാചന പ്രാർഥനയാണിത്. അനുതാപ സൂചകങ്ങളായ ഏതാനും ഗീതങ്ങളും പ്രാർഥനകളും ചൊല്ലിയാണ് കുമ്പിടീൽ നടത്തുന്നത്. കടുത്തുരുത്തി വലിയപള്ളി ഇടവകാംഗങ്ങൾക്കു പുറമേ സമീപ പ്രദേശത്തുള്ള നിരവധി ആളുകളും ഈ പ്രാർഥനാ ശുശ്രൂഷയിൽ പങ്കെടുക്കും. മാര്‍ച്ച് 5 ശനിയാഴ്ച സന്ധ്യാ പ്രാർഥനയോടെ കുമ്പിടീൽ അവസാനിക്കും

Facebook Comments

knanayapathram

Read Previous

ഡി കെ സി സി ചെയർമാൻ ബെന്നി വാച്ചാച്ചിറ രാജിവെച്ചു. ഡി കെ സി സി യുടെ പുതിയ ജനറൽ കൗൺസിൽ മാർച്ച് 19 ന്

Read Next

കോട്ടയം അതിരൂപതാതല തെക്കെൻസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഉഴവൂർ യൂണിറ്റ് ജേതാക്കളായി