Breaking news

ലിവർപൂളിൽ ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും തിരുനാളും മാർച്ച് 5 ശനിയാഴ്ച സമുചിതമായി കൊണ്ടാടുന്നു

ലിവർപൂൾ :ലിവർപൂൾ പയസ് X ക്നാനായ കാത്തലിക് മിഷൻ സ്ഥാപനവും ഇടവക മധ്യസ്ഥനായ വിശുദ്ധ പത്താം പീയൂസിൻറെ തിരുനാളും മാർച്ച് 5 ശനിയാഴ്ച നടത്തപ്പെടുന്നു. ലിവർപൂളിലെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമായ മിഷൻ സ്ഥാപനം, 1911-ൽ ക്നാനായക്കാർക്ക് മാത്രമായി ഒരു രൂപത സ്ഥാപിച്ചു നൽകിയ വിശുദ്ധ പത്താം പീയൂസിൻറെ നാമധേയത്തിലാണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

തിരുനാളിനു മുന്നോടിയായി പ്രസിദേന്തി വാഴ്ച്ച 2022 ഫെബ്രുവരി 27 ഞായറാഴ്ച വിസ്റ്റൺ സെൻറ് ലിയോ ദേവാലയത്തിൽ (St. Leos Church, Lickers La, Prescot L35 3PN) നടക്കും.
പ്രധാന തിരുനാൾ ദിനമായ മാർച്ച് 5 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റവും, തുടർന്ന് നടക്കുന്ന ഭക്തിസാന്ദ്രമായ പൊന്തിഫിക്കൽ തിരുനാൾ കുർബാനയിൽ
ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതാ ബിഷപ്പ് മർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികനായിരിക്കും. യുകെയിൽ അങ്ങോളമിങ്ങോളമുള്ള മറ്റ് മിഷനുകളിലെ വൈദികർ സഹ കാർമികർ ആയിരിക്കും. കുർബാനമധ്യേ ലിവർപൂൾ ആർച്ച് ബിഷപ്പ് മോസ്റ്റ് റവ: മാൽക്കം മക്ക് മഹാൻ തിരുനാൾ സന്ദേശം നൽകി മിഷൻ ഉദ്ഘാടനം നിർവഹിക്കും ദേവാലയത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം സ്നേഹവിരുന്നും വേദപാഠം വാർഷികവും ഇടവകദിനവും കുട്ടികളുടെയും മാതാപിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികളോടെ കൊണ്ടാടുന്നു. മുൻ മിഷൻ ഡയറക്ടർ ഫാദർ ജോസ് തേക്ക്നിൽക്കുന്നതിൽ ആശംസ പ്രഭാഷണം നടത്തും. പരിപാടികളുടെ വിജയത്തിനായി പാരിഷ് കൗൺസിൽ അംഗങ്ങളുടെയും വേദപാഠ അധ്യാപകരുടെയും നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ഈ പുണ്യ ദിനത്തിൽ ഇടവക അംഗങ്ങളുടെ സന്തോഷത്തിൽ പങ്കു ചേരുവാൻ നിങ്ങളെ എല്ലാവരെയും കുടുംബസമേതം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ റവ ഫാദർ സജി മലയിൽ പുത്തൻപുര, കൈക്കാരന്മാരായ മോൾസി ഫിലിപ്പ്, ബേബി ജോസഫ്, സജി തോമസ് എന്നിവർ അറിയിച്ചു. തിരുനാൾ നടക്കുന്ന പള്ളിയുടെ അഡ്രസ്സ്

St. Luke Catholic Church,147 Shaw Ln, Prescot L35 5AT

Facebook Comments

knanayapathram

Read Previous

UKയിലെ ക്നാനായക്കാർക്ക് സന്തോഷ വാർത്ത: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം UKKCA ദേശീയ കൺവൻഷന് തിരിതെളിയുന്നു

Read Next

തോട്ടറ മുണ്ടയ്ക്കൽ മേരി മത്തായി (92) നിര്യാതയായി. Live funeral telecasting available