Breaking news

UKയിലെ ക്നാനായക്കാർക്ക് സന്തോഷ വാർത്ത: രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം UKKCA ദേശീയ കൺവൻഷന് തിരിതെളിയുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

UK യിലെ ക്നാനായ ജനം ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന , ക്നാനായ ജനം ആവേശത്തിരമാലകൾ തീർക്കുന്ന UKKCA കൺവൻഷൻ July 2 ന് നടക്കുന്നു. എല്ലാ വർഷവും UK ക്നാനായക്കാരുടെ ഏറ്റവും വലിയ ആഘോഷമാകുന്ന UKKCA കൺവൻഷൻ സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നടക്കുന്നത്. സതീർത്ഥ്യരെയും, ബന്ധുജനങ്ങളെയും, നാട്ടുകാരേയും കാണാനും പരിചയം പുതുക്കാനും അവസരമേകുന്ന കൺവൻഷൻ ഒരു ഇടവേളയ്ക്കു ശേഷം ഇനി ഓരോ ദിവസവും കൺവൻഷൻ്റെ ഒരുക്കത്തിനായുള്ളത്.

അതിവിശാലവും പ്രൗഡഗംഭീരവുമായ ചെൽറ്റൻ ഹാമിലെ ജോക്കി ക്ലബ്ബ് UKKCA കൺവൻഷന് വേദിയാകുമ്പോൾ, UKKCA യുടെ 51 യൂണിറ്റുകളും അണിനിരക്കുന്ന റാലിയും, കൺവൻഷനുകളുടെ ഏറ്റവും വലിയ ആകർഷണമായ ക്നാനായ യുവജനങ്ങളുടെ സ്വാഗത നൃത്തവുമൊക്കെ കൂടുതൽ മിഴിവാർന്നതാവും. തനിമയുടെ പൈതൃകം തലമുറകളിലേക്ക് പകർന്ന്, ഒരുമയിൽ ഉജ്വലരായി ക്നാനായ ജനം ഒത്തുചേർന്ന് വിസ്മയം തീർക്കുന്ന ക്നാനായ കൺവൻഷന്, UKKCA എന്ന സംഘടനയെ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയാക്കിയ കൺവൻഷന് പ്രാർത്ഥനയോടെ കാത്തിരിക്കാം

Facebook Comments

knanayapathram

Read Previous

സ്‌നേഹസ്മരണക്ക്

Read Next

ലിവർപൂളിൽ ക്നാനായ കാത്തലിക് മിഷൻ ഉദ്ഘാടനവും തിരുനാളും മാർച്ച് 5 ശനിയാഴ്ച സമുചിതമായി കൊണ്ടാടുന്നു