Breaking news

ന്യൂയോർക്ക് ഐ കെ സി സി (I K C C )  സ്റ്റീഫൻ കിടാരത്തിൽ പ്രസിഡന്റ്

ഇന്ത്യൻ ക്നാനായ കാത്തലിക്  കമ്മ്യൂണിറ്റി ഓഫ് ഗ്രെയ്റ്റർ ന്യൂ യോർക്കിന്റെ പുതിയ പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ് മിനി തയ്യിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി സാബു തടിപ്പുഴ, ട്രഷറർ രഞ്ജി മണലേൽ  എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റീജണൽ ഏരിയ കോ-ഓർഡിനേറ്റർമാരായി ലാലി വെളുപ്പറമ്പിൽ & മേരിക്കുട്ടി ‌കണ്ടാരപ്പള്ളിൽ (റോക്‌ലാൻഡ്), നിഷി കൊടിയന്തറ & ജസ്റ്റിൻ വട്ടക്കളം (B Q L I), ടിന്റു പട്ടാർകുഴി & സിബി മനയ്ക്കപറമ്പിൽ    (ന്യൂജേഴ്‌സി/സ്റ്റാറ്റൻ ഐലൻഡ്), കവിത ചെമ്മാച്ചേരിൽ & സജി കണ്ണങ്കര പുത്തൻപുരയിൽ (വെസ്റ്റ്ചെസ്റ്റർ/കണക്റ്റികട്ട്) എന്നിവരെയും തെരഞ്ഞെടുത്തു. കെ സി സി എൻ എ  നാഷണൽ കൗൺസിൽ മെംബേർസ് ആയി ബെർണീ മുല്ലപ്പള്ളിൽ, ചാക്കോ മണിമല, ജേക്കബ് കുസുമാലയം (യൂത്ത് റെപ്രെസെന്ററ്റീവ്), സാജൻ ഭഗവതികുന്നേൽ, സജി ഒരപ്പാങ്കൽ, സിജു ചേരുവൻകാലായിൽ, ജോയ് പാറടിയിൽ  എന്നിവരെയും തെരെഞ്ഞെടുത്തു. 1976 ൽ തുടങ്ങിയ
അസോസിയേഷന്റെ അൻപതാം വാർഷികവും 2001 ൽ വാങ്ങിയ റോക്‌ലാൻഡ് കമ്മ്യൂണിറ്റി സെന്ററിന്റെ  ഇരുപത്തിഅഞ്ചാം വാർഷികവും അടക്കമുള്ള ഒട്ടനവധി കർമ്മപദ്ധതികളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ലക്ഷ്യമിടുന്നത്. ഇതിലേക്കായി ട്രൈസ്റ്റേറ്റിലെ എല്ലാ ക്നാനായകാരുടെയും സഹകരണം പ്രേതീക്ഷിക്കുന്നതായും എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
Facebook Comments

Read Previous

കീഴൂർ (അറുന്നൂറ്റിമംഗലം) കാഞ്ഞിരത്തിങ്കൽ തോമസ് (കുട്ടപ്പൻ – 98) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

അറുന്നൂറ്റിമംഗലം ഇലവുങ്കൽ സിസിലി കോര (95) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE