![](https://knanayapathram.com/wp-content/uploads/2024/11/IMG-20241120-WA0097.jpg)
![](https://knanayapathram.com/wp-content/uploads/2024/11/IMG-20241120-WA0097.jpg)
UKKCA യുടെ Humberside Unit ( HKCA ) ന്റെ വാർഷികാഘോഷങ്ങൾ – Kna Night 2024 – 09/11/2024 ൽ ആവേശത്തിരകളുയർത്തി ആഘോഷപൂർവ്വം കൊണ്ടാടി. Unit ലെ ഒട്ടുമിക്ക അംഗങ്ങളും പങ്കെടുത്ത, യൂണിറ്റ് പ്രസിഡന്റ് ബിജു ചാക്കോ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ വെച്ച് UKKCA ജനറൽ സെക്രട്ടറി സിറിൽ പനംകാല Kna-Night 2024 ഉൽഘാടനം ചെയ്തു. UKKCA ജോയിന്റ് സെക്രട്ടറി ജോയ് പുളിക്കീൽ, St Thomas Knanaya mission ഡയറക്ടർ Fr ജോഷി കൂട്ടുങ്കൽ
എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. യൂണിറ്റ് Joint-treasurer ബിജു പുന്നൂസ് സ്വാഗതവും സെക്രട്ടറി ടോം മൂലയിൽ കൃതജ്ഞതയും രേഖപ്പെടുത്തി.
കലാഭവൻ നൈസിന്റെ choreography യിൽ വിരിഞ്ഞ Welcome dance കാണികളുടെ കണ്ണിനും മനസ്സിനും കുളിർമ്മയേകി.
ക്നാനായ സെലിബ്രിറ്റി singer ആയ സിജിൻ ഒളശ്ശയുടെ ഗാനമേളയും DJ യും Kna-Night 2024 ന്റെ മുഖ്യാകർഷണമായിരുന്നു.
യൂണിറ്റ് അംഗങ്ങളെ പ്രകമ്പനം കൊള്ളിച്ച സിജിന്റെ ക്നാനായ പാട്ടുകളുടെ അകമ്പടിയോടെ, Humberside Unit ൽ നിന്നും ആദ്യമായി വിവാഹിതയാകുന്ന Ayireen Bino Muriparambil ന് Joint-Secretary സ്വപ്ന സിബിയുടെ നേതൃത്വത്തിൽ Bridal shower അതിമനോഹരമായി നടത്തിയത് ഒരു നവ്യാനുഭവമായിരുന്നു.
Kna-Night 2024 നോടനുബന്ധിച്ചു നടത്തിയ election ൽ 2025-2027 ലേക്കുള്ള യൂണിറ്റ് ഭാരവാഹികളെ ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് തിരെഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗിൽ യൂണിറ്റ് ട്രഷറർ രാജു ജോൺ അവതരിപ്പിച്ച കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് യോഗം പാസാക്കി.
Leenumol Chacko – President
Sibi Mathew – Secretary
Jijo Joseph – Treasurer
Shiji Shine – Vice-President
Bino Ceezar – Joint Secretary
Rency Joshy – Joint-Treasurer
എന്നിവരെ Executive Committee യിലേക്കും മറ്റ് committee അംഗങ്ങളായി
Joshua John – HKCYL President
Aislin Beju – HKCYL Secretary
Biju Chacko – HKCYL male director
Deepa Beju – HKCYL female director
Shiny Raju, Molly Luke – Women’s Forum Representives
എന്നിവരേയും തിരഞ്ഞെടുത്തു.
സ്വദിഷ്ടമായ സ്നേഹവിരുന്നിനു ശേഷം ഏവരും നിറഞ്ഞ മനസ്സോടെ പിരിഞ്ഞു.