Breaking news

കെ. സി. എസ്. എല്‍ വാര്‍ഷിക സമ്മേളനവും ലീഡേഴ്സ് മീറ്റും മാര്‍ച്ച് 1-ാം തീയതി നടത്തപ്പെടുന്നു.

കോവിഡ് സാഹചര്യത്തിന്‍ നിന്നും പുത്തന്‍ വിദ്യാലയാന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തില്‍ കോട്ടയം മേഖലയിലെ കെ. സി. എസ്. എല്‍ വാര്‍ഷിക സമ്മേളനവും ലീഡേഴ്സ് മീറ്റും 2022 മാര്‍ച്ച് 1-ാം തീയതി ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടത്തപ്പെടുന്നു. വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കും. സമ്മേളനത്തോടനു
ബന്ധിച്ച് ഈ വര്‍ഷത്തെ അതിരൂപതാതലകലാ- സാഹിത്യോത്സ
വത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും പോയിന്റ് അടിസ്ഥാനത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ സ്‌കുളുകള്‍ക്കുള്ള ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും നല്‍കുന്നതാണ്. തുടര്‍ന്ന് അനിമേറ്റേഴ്സിനായി ഓറിയന്റേഷന്‍ ക്ലാസ്സും കെ.സി.എസ്.എല്‍ കുട്ടികള്‍ക്കായി ലീഡേഴ്സ് മീറ്റും നടത്തപ്പെടും.

Facebook Comments

Read Previous

‘റൊസാരിയം 21’ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു

Read Next

ദേശീയ ശാസ്ത്ര ദിനം – മടമ്പം പി കെ എം കോളേജില്‍ ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു.