ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് മടമ്പം പി.കെ.എം കോളേജ് ഓഫ് എജുക്കേഷന്റെ ആഭിമുഖ്യത്തില്‍ ദേശീയ വെബിനാറും ബി.എഡ് വിദ്യാര്‍ത്ഥികള്‍ക്കായ് പേപ്പര്‍ പ്രെസന്റ്റേഷന്‍ മത്സരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 27, 28 തിയ്യതികളിലായി പരിപാടി നടക്കും. ശാസ്ത്രം സുസ്ഥിര ഭാവിക്കായി എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാര്‍ പ്രമുഖ ശാസ്ത്രജ്ഞനും മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷനിലെ വിസിറ്റിങ് സയിന്റിസ്റ്റുമായ ഡോ.എം.കെ സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ഐസറിലെ ഡീന്‍ പ്രൊഫ. കാന എം സുരേഷ് മുഖ്യപ്രഭാഷണം നടത്തും. അഞ്ച് ഉപവിഷയങ്ങള്‍ ആയി നടക്കുന്ന പേപ്പര്‍ പ്രെസന്റ്റേഷനില്‍ അധ്യാപക വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. നിശ്ചിത മാനദണ്ഡങ്ങള്‍അനുസരിച്ചുള്ള അവതരണങ്ങളാണ് നടത്തേണ്ടത്. പേപ്പറുകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 24.വിശദവിവരങ്ങള്‍ക്ക്: 9495963670(ഡോ. പ്രശാന്ത് മാത്യു ),9747807946(നിഹ പദ്മനാഭന്‍ ), 8281728144(എല്‍സിറ്റ ജോസ് )