Breaking news

ആഗോള ക്‌നാനായ സമൂഹത്തിന് മാതൃകയായിണ്ടാം വർഷവും ഗോത്രപിതാവിൻ്റെ ഓർമ്മ ദിനാചരണമൊരുക്കി യു കെ കെ സി എ ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 50 ദിനങ്ങൾ മാത്രം

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ
PRO UKKCA

സെലൂക്യാ സ്റ്റെസിഫോണിലെ കാസോലിക്കോസിന് അവശതയനുഭവിയ്ക്കുന്ന ഭാരത ക്രൈസ്തവരുടെ ദുരവസ്ഥയെപ്പറ്റി ദർശനമുണ്ടായപ്പോൾ, ക്രിസ്തുനാഥൻ്റെ ആണിപ്പഴുതുകളിൽ വിരലുകൾ കൊണ്ട് സ്പർശിച്ച ക്രിസ്തു ശിഷ്യൻ്റെ ഭാരത്തിലെ പ്രഷിത പ്രവർത്തനങ്ങൾ കടപുഴകി വീഴുമെന്ന സ്ഥിതിയിലായപ്പോൾ, സുവിശേഷവത്ക്കരണത്തിനായി, നാടും വീടുമുപേക്ഷിച്ചിറങ്ങിയ, ക്നായിത്തോമായെന്ന പ്രേഷിത പ്രമുഖൻ്റെ ഓർമ്മകൾക്കു മുമ്പിൽ ഒരു മെഴുതിരി പോലും തെളിയിക്കാതെ സമുദായവും സംഘടനകളും മാറി നിന്നപ്പോൾ മാറ്റത്തിൻ്റെ കൊടുങ്കാറ്റുമായി വന്ന് ക്നാനായ ഹ്യദയങ്ങളിൽ ക്നായിത്തോമാ യ്ക്ക് ചിരപ്രതിഷ്ഠയേകാൻ വഴിയൊരുക്കിയ യു കെ കെ സി എ. കഴിഞ്ഞ വർഷത്തെ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിൻ്റെ തുടർച്ചയായി ഈ വർഷവും പുണ്യ പിതാമഹൻ്റെ ഓർമ്മ ദിനാചരണമൊരുക്കുന്നു.

ആഗോള ക്നാനായ സമൂഹത്തെ ഒപ്പം നിർത്തി, യു കെ കെ സി എ, സംഘടിപ്പിയ്ക്കുന്ന “ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണ”ത്തിന് ഇനി അൻപതു ദിവസങ്ങളുടെ ദൈർഘ്യം മാത്രം. അൻപതു ദിവസങ്ങൾ കൊഴിയുമ്പോൾ കുടിയേറ്റത്തിൻ്റെ കുലപതിക്ക്, ഒരുകുടിയേറ്റ ഭൂമിയിലെ ക്നാനയക്കാർ ആദരവുകൾ അർപ്പിയ്ക്കുന്ന ശുഭമുഹൂർത്തത്തിന് തിരശ്ശീലയുയരും. അതിശൈത്യത്തിൻ്റെ നാട്ടിലും സിരകളിലെ ക്നാനായ രക്തത്തിൻ്റെ ചൂടു കുറയാത്തവരും, വിഭാഗീയ ചിന്തകളെ വേരോടെ പിഴുതെറിഞ്ഞ്, എന്നും സംഘടനയ്ക്ക് കാവലും കരുത്തുമായി നിൽക്കുന്നവരുമാണ്, യു കെയിലെ ക്നാനായക്കാർ. അതു കൊണ്ടു തന്നെ സൂര്യചന്ദ്രനുമുള്ള നാൾ വരെ സൂര്യനസ്തമിക്കാത്ത ബിലാത്തി നാട്ടിൽ സൂര്യകാന്തിപ്പൂ പോലെ, ക്നാനായ ജനം തലയുയർത്തി നിൽക്കുമെന്നത് ഉറപ്പാണ്. പുതിയ ജീവിതരീതികളും സംസ്കാരവും അറിഞ്ഞും അറിയാതെയും, ജീവിതത്തിൻ്റെ ഭാഗമാകുമ്പോഴും ക്നാനായ പൈതൃകവും, തനിമയും, ആചാരങ്ങളും അടിയറ വയ്ക്കാത്തവരും, പ്രലോഭനങ്ങളുടെ വലയെറിഞ്ഞ്, വിഭാഗീയതയുടെ ചതിക്കുഴിയൊരുക്കുന്നവരുടെ മേൽ ഈറ്റപ്പുലികളായി ഇരച്ചെത്തുന്നവരുമാണ്, യുകെയിലെ ക്നാനായക്കാർ.
കാലങ്ങളോളം ക്നാനായക്കാരിൽ കതിരണിയാതിരുന്ന, ക്നായിത്തോമൻ അനുസമരണം, ഇന്ന് ക്നാനായ സംഘടനകൾ ഏറ്റെടുക്കുമ്പോൾ അത് യു കെ കെ സി എ ക്ക് തിലകക്കുറി തന്നെയാണ്.
ഏപ്രിൽ2 ലെ വെർച്യുൽ ക്നായിത്തോമാ അനുസമരണ ദിനത്തിലേക്ക് ലോകമെങ്ങുമുള്ള ക്നാനായ സഹോദരങ്ങളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Facebook Comments

Read Previous

കുറുമുള്ളൂർ ഒരുവേലിക്കരോട്ട് (കോട്ടാരത്തില്‍) മേരി ജോസഫ് (88) നിര്യാതയായി. Live funeral telecasting available

Read Next

മിഷൻ ലീഗ് ന്യൂയോർക്ക് ഫൊറോനാ ഭാരവാഹികൾ