
ഇടയ്ക്കാട്ട്: ചങ്ങനാശ്ശേരി- കോട്ടയം വികാരിയാത്തുകളുടെ തദ്ദേശീയ പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ മാത്യു മാക്കീല്‍ പിതാവിന്റെ 108-ാം ചരമവാര്‍ഷികം ഭക്തിപുരസ്സരം ആചരിച്ചു. ജനുവരി 26 ബുധനാഴ്ച രാവിലെ 11 മണിക്ക് ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ ഫൊറോന പളളിയില്‍ വച്ച് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവ് വി.കുര്‍ബാനയര്‍പ്പിച്ച് സന്ദേഷം നല്‍കി. ഫാ.തോമസ് പ്രാലേല്‍, ഫാ.ജെയ്‌മോന്‍ ചേന്നാകുഴി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
Facebook Comments