
കോട്ടയം: കോട്ടയം അതിരൂപത ബൈബിള്‍ കമ്മീഷന്‍ അത്മായര്‍ക്കായി സംഘടിപ്പിച്ച ബൈബിള്‍ തിയോളജി കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയ 30 വിദ്യാര്‍ഥികള്‍ വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിന്‍െറ ഡിപ്ളോമ കരസ്ഥമാക്കി. ചൈതന്യയില്‍ നടന്ന ചടങ്ങില്‍ ഇവര്‍ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഡിപ്ളോമ സമ്മാനിച്ചു. പൗരസ്ത്യവിദ്യാപീഠം പ്രസിഡന്‍റ റവ. ഡോ.ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ അധ്യക്ഷനായിരുന്നു. വികാരി ജനറാള്‍ ഫാ.മൈക്കിള്‍ വെട്ടികാട്ട്, ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍, സ്റ്റീഫന്‍ മാത്യു തെക്കേഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ.ജോണ്‍സണ്‍ നീലാനിരപ്പേല്‍,ഫാ. മാത്യു കൊച്ചാദംപള്ളില്‍,ഫാ. ജിബിന്‍ മണലോടില്‍,സി.മരിയറ്റ് എസ്.വി.എം എന്നിവര്‍ നേതൃത്വം നല്‍കി. അജപാലന കമ്മീഷനുകളുടെ കോര്‍ഡിനേറ്റര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, ബൈബിള്‍ കമ്മീഷന്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.2019 ഓഗസ്റ്റില്‍ ആരംഭിച്ച ബൈബിള്‍-തിയോളജി കോഴ്്സ് 2021 സെപ്റ്റംബര്‍ 12ന് അവസാനിച്ചിരുന്നു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്ത ദ്വിവര്‍ഷ ഡിപ്ളോമ കോഴ്സിന് വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തിന്‍െറ അഫിലിയേഷന്‍ ലഭിച്ചിട്ടുള്ളതാണ്.