
യു കെ കെ സി എ യുടെ ശക്തമായ യൂണിറ്റുകളിൽ ഒന്നായ നോട്ടിങ്ഹാം ക്നാനായ കാത്തലിക്ക് അസോസിയേഷന്റെ 2022. – 24 വർഷത്തേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പുതിയ കമ്മറ്റിയെ ശ്രീ സിറിൾ പനങ്കാലയും ശ്രീ അലൻ ജോയിയും നയിക്കും .
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ സിറിൾ പനങ്കാല ഇരവിമംഗലം ഇടവക പനംങ്കാലായിൽ കുടുംബാംഗമാണ്. ഉഴവൂർ പള്ളിയിടവക കുന്നാംപടവിൽ അലൻ ജോയി സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു . ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എബി മടക്കക്കുഴി പൂഴിക്കോൽ ഇടവക അംഗമാണ് . വൈസ് പ്രസിഡന്റ് ആയി ശ്രീമതി മേരി ഷാജി പാലപ്പടിക്കൽ (ഏറ്റുമാനൂർ ഇടവക ) , ജോയിന്റ് സെക്രട്ടറി ആയി ശ്രീമതി അനു സിബി മുളകനാൽ ( പയസ് മൗണ്ട് ഇടവക ) ജോയിന്റ് ട്രഷറർ ആയി ശ്രീ ടൈസ് പറമ്പേട്ട് (മടമ്പം ഇടവക ) റീജിയണൽ റെപ് ആയി ശ്രീ ജോസ് ഓണശ്ശേരി (മാന്നാനം ഇടവക ) അഡ്വൈസർ ആയി ശ്രീ മനു ജേക്കബ് പുതിയകുന്നേലിനെയും (മ്രാല ഇടവക )തിരഞ്ഞെടുത്തു.
കെ സി വൈ എൽ പ്രസ്ഥാനത്തിലൂടെ വളർന്ന് പിന്നീട് UK ക്നാനായ സംഘടനാ രംഗത്തും മറ്റ് സാമൂഹിക സാംസ്ക്കാരിക മേഖലകളിലും തന്റേതായ മികവ് തെളിയിച്ച, ശ്രീ സിറിൾ പനങ്കാല യുടെയും , യുവത്വത്തിന്റെ പ്രതീകവും യു കെ കെ സി വൈ എൽ പ്രസ്ഥാനത്തിലൂടെ സംഘടനാ പ്രവർത്തനത്തിലേക്ക് കടന്ന് വന്ന് വിവിധ തലങ്ങളിൽ തന്റേതായ കഴിവ് തെളിയിച്ച ശ്രീ അലൻ ജോയിയുടെയും നേത്വത്തിലുള്ള പുതിയ ടീം നോട്ടിങ്ങ്ഹാം ക്നാനായ സമൂഹത്തിനായി മികച്ച പ്രവർത്തനം കാഴ്ച്ച വെക്കും എന്ന് പ്രതീക്ഷിക്കാം.