Breaking news

നവീകരണസമിതി കേസ് – കെ.സി.സി വർക്കിംഗ് കമ്മിറ്റി അംഗങ്ങൾക്കു കൂടുതൽ വ്യക്തത നൽകി മാർ മാത്യു മൂലക്കാട്ട്

നവീകരണസമിതി കേസിൽ കീഴ്‌ക്കോടതിയിൽ നിന്നും അതിരൂപതയ്‌ക്കെതിരായി വിധിയുണ്ടായ പശ്ചാത്തലത്തിലും ജില്ലാ കോടതിയിൽ അപ്പീൽ നിലനിൽക്കുന്ന സാഹചര്യത്തിലും കോട്ടയം രൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെയും മാർ ജോസഫ്  പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവരുടെയും സാന്നിദ്ധ്യത്തിൽ കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി കെ.സി.സി പ്രസിഡന്റ ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയിൽ ഡിസംബർ 18 നു ചൈതന്യയിൽ ചേർന്ന് വിശദമായ ചർച്ചകൾ നടത്തി. കേസിൽ രൂപതയും കെ.സി.സിയും കോടതിയിൽ പത്രിക നൽകിയപ്പോൾ സ്വീകരിച്ച നിലപാടുകൾ പരിശുദ്ധ സിംഹാസനത്തിനു മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവു നൽകിയ കത്തുകളുടേയും പിതാവിന്റെ അദ്ധ്യക്ഷതയിൽ 2000 ൽ ചേർന്ന എപ്പാർക്കിയൽ അസംബ്ലിയുടേയും തുടർന്നു പ്രസിദ്ധീകരിച്ച അതിരൂപതാ നിയമസംഹിതയുടേയും അടിസ്ഥാനത്തിലാണെന്നും പ്രസ്തുത രേഖകളിൽ നിന്നും യാതൊരു വ്യതിയാനവുമില്ലാതെയാണ് വസ്തുതകൾകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നതെന്നും മറിച്ചൊരു നിലപാടു സ്വീകരിക്കാൻ ആവുകയില്ലായെന്നുമുള്ള യാഥാർത്ഥ്യം സംശയനിവാരണത്തിലൂടെ വർക്കിംഗ് കമ്മിറ്റിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ബോദ്ധ്യമായി. കൂടാതെ, 2014 ലെട്രൈപാർട്ടി എഗ്രിമെന്റ ് അമേരിക്കയിലെ ക്‌നാനായ ഇടവകയിൽക്‌നാനായക്കാരല്ലാത്ത ആരും ഭാവിയിൽ അംഗങ്ങളായി ചേരാതിരിക്കുന്നതിനുവേണ്ടിയുള്ള മുൻകരുതൽ നടപടി കൂടിയാണെന്നും അമേരിക്കയിലെ ക്‌നാനായപാരിഷുകളുടെ ചരിത്രം വിശദീകരിച്ചുകൊണ്ട്മാർ മാത്യു മൂലക്കാട്ട് സുവ്യക്തമാക്കി. കേസിൽ രൂപത സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും വർക്കിംഗ് കമ്മിറ്റി രൂപതാനേതൃത്വത്തിന് എല്ലാപിന്തുണയും അറിയിക്കുകയും ചെയ്തു.അഭിവന്ന്യ രൂപതാദ്ധ്യക്ഷനുമായി കേസിന്റെ വിശദാംശങ്ങൾ ചർച്ചചെയ്യുവാൻ അവസരം ലഭിച്ചതുവഴി കേസിനെക്കുറിച്ചു കൂടുതൽ വ്യക്തത ലഭിക്കുവാനും തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങളുടെ സത്യാവസ്ഥ തിരിച്ചറിയുവാനും കൂടുതൽ ബോദ്ധ്യത്തോടുകൂടി ക്‌നാനായ സമുദായത്തോട് ആശയവിനിമയം നടത്തുവാൻ വർക്കിംഗ് കമ്മിറ്റി അംഗങ്ങളെ പ്രാപ്തരാക്കിയതായി യോഗം വിലയിരുത്തി. വസ് തുതകൾ മനസ്സിലാക്കാതെ പൊതുസമൂഹത്തിൽ ക്‌നാനായ സമുദായത്തെഅപകീർത്തിപ്പെടുത്തുവാൻ ഇടവരത്തക്കവിധം പാസ്റ്ററൽ കൗൺസിൽ ഉൾപ്പടെയുള്ള ഉന്നതാധികാര സമിതികളിലേക്ക് പ്രതിഷേധമാർച്ചു നടത്തുന്നതു തുടങ്ങി കൂടുതൽ സിവിൽ കേസുകൾ കോടതിയിൽ നൽകുന്നതുൾപ്പടെയുള്ള പ്രവൃത്തികൾ സമുദായ വളർച്ചയെ തളർത്തുക മാത്രമേ ഉള്ളൂവെന്നു യോഗംവിലയിരുത്തി.അഭിവന്നു്യ രൂപതാദ്ധ്യക്ഷന്റെയും സഹായമെത്രാന്മാരുടേയും സാന്നിദ്ധ്യത്തിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗം അംഗങ്ങളിൽ ഉണ്ടായിരുന്ന ചെറിയ സംശയങ്ങൾ പോലും ദൂരീകരിക്കാൻവഴിയൊരുക്കുകയുണ്ടായി. തുടർന്ന നടന്ന ചർച്ചകളിൽ താഴെപ്പറയുന്ന കാര്യങ്ങൾ തീരുമാനിച്ചു.1. മലബാർ റീജിയണിൽ സംഘടിപ്പിച്ച കേസുവിശദീകരണ യോഗ മാതൃകയിൽ രൂപതിയലെ എല്ലാഫൊറോനകളിലും കെ.സി.സി.യുടെ നേതൃത്വത്തിൽ സമുദായ സംഘടനാ ഭാരവാഹികളെയും പാരിഷ് കൗൺസിൽ അംഗങ്ങളെയും പങ്കെടുപ്പിച്ച് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കണം.2. കെ.സി.സി സംഘടനയുടെ പ്രവർത്തനശൈലിക്കു നിരക്കാത്തവിധം അച്ചടക്കലംഘനം നടത്തി പ്രവർത്തിക്കുന്ന അംഗങ്ങൾക്കും ഭാരവാഹികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിക്കണം. 3. എന്തൊക്കെ പ്രതിസന്ധികളും പ്രതികൂല നടപടികളും ഏതുഭാഗത്തുനിന്നും ഉായാലുംകന്ാനായ സമുദായ തനിമയ്ക്കും പാരമ്പര്യത്തിനും കോട്ടം വരുത്തുന്ന ഒരു തീരുമാനവും നടപ്പിലാക്കുവാൻകെ.സി.സി കൂട്ടുനിൽക്കുകയില്ലായെന്നു മാത്രമല്ല അത്തരം തീരുമാനങ്ങൾ നടപ്പിലാക്കുവാൻ ആരെയും അനുവദിക്കുകയുമില്ല.4. കന് ായി തോമായുടെ പ്രതിമസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ്അതിരൂപതാ പാസ്റ്ററൽ കൗൺസിലിൽ നിർദ്ദേശം ഉന്നയിച്ച ് തീരുമാനത്തിലെത്തിക്കുവാൻ കെ.സി.സിക്കു കഴിഞ്ഞതിൽ യോഗം സംതൃപതി രേഖപ്പെടുത്തി.
തമ്പി എരുമേലിക്കര (പ്രസിഡന്റ്), ഫാ. മൈക്കിൾ വെട്ടിക്കാട്ട് (ചാപ്ലെയിൻ), ബിനോയി ഇടയാടിയിൽ (ജനറൽ സെക്രട്ടറി)

Facebook Comments

Read Previous

കോട്ടയം അതിരൂപതാതല വടംവലി മൽസരത്തിൽ തോട്ടറ ചാമ്പ്യന്മാർ.

Read Next

മാൾട്ട ക്നാനായ അസോസിയേഷന് നവ സാരഥികൾ