Breaking news

കെ.സി.വൈ.എല്‍ അതിരൂപത വാര്‍ഷികവും കരോള്‍ ദൃശ്യാവിഷ്‌കാര മത്സരവും നടത്തപ്പെട്ടു.

ഞീഴൂര്‍: ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (കെ.സി.വൈ.എല്‍) സംഘടനയുടെ 2020-2021 പ്രവര്‍ത്തനവര്‍ഷ സമാപനത്തോടനുബന്ധിച്ച് അതിരൂപതാ വാര്‍ഷികവും കരോള്‍ ദൃശ്യാവിഷ്‌ക്കാരം മത്സരവും ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. വാര്‍ഷിക സമ്മേളനം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനംചെയ്തു. ക്‌നാനായ സമുദായത്തിന്റെ പരിശുദ്ധിയും പവിത്രതയും അതിന്റെ പരിപാവനതയും അതിന്റെ പൈതൃകവും നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നോട്ടുപോകുമെന്നും ലോകം മുഴുവന്‍ കോവിഡ്-19ന്റെ ആക്രമണത്തില്‍ തകര്‍ന്നു നില്‍ക്കുമ്പോഴും മടികൂടാതെ കര്‍മ്മനിരതരായി സാഹചര്യങ്ങള്‍ക്കൊത്ത് ഉയര്‍ന്ന് വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുവാന്‍ സംഘടനയ്ക്ക് സാധിച്ചുവെന്ന് അഭി. പിതാവ് തന്റെ ഉദ്ഘാടന സന്ദേശത്തില്‍ പറയുകയുണ്ടായി. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെ.സി വൈ.എല്‍ അതിരൂപത ചാപ്ലിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ ആമുഖ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി ബോഹിത് ജോണ്‍സണ്‍ നാക്കോലിക്കരയില്‍, വൈസ് പ്രസിഡണ്ട് ജോസുകുട്ടി ജോസഫ് താളിവേലില്‍, യൂണിറ്റ് ചാപ്ലയിന്‍ ഫാദര്‍ സജീ മെത്താനത്ത്, ഫൊറോനാ ചാപ്ലയിന്‍ ഫാദര്‍ ജിബിന്‍ കീച്ചേരിയില്‍,കെ.സി.ഡബ്‌ള്യൂ. എ. പ്രസിഡണ്ട് ശ്രീമതി ലിന്‍സി രാജന്‍, അതിരൂപത ഡയറക്ടര്‍ ശ്രീ.ഷെല്ലി ആലപ്പാട്ട്, സിസ്റ്റര്‍ അഡൈ്വസര്‍ സി. ലേഖ എസ്.ജെ.സി, യൂണിറ്റ് പ്രസിഡണ്ട് നിഖില്‍ റെജി തത്തംകുളം തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

15 ടീമുകള്‍ പങ്കെടുത്ത കരോള്‍ ദൃശ്യാവിഷ്‌കാരം മത്സരത്തില്‍ നീണ്ടൂര്‍, അരീക്കര, ഞീഴൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 2020-2021 പ്രവര്‍ത്തന കാലത്തെ
ഏറ്റവും മികച്ച യൂണിറ്റായി നീണ്ടൂര്‍ യൂണിറ്റിനേയും രണ്ടാമത്തെ മികച്ച യൂണിറ്റായി നീറിക്കാട് യൂണിറ്റിനെയും മൂന്നാമത്തെ മികച്ച യൂണിറ്റായി പുന്നത്തുറയെയും തിരഞ്ഞെടുത്തു.
കോട്ടയം അതിരൂപതയിലെ മികച്ച ഫൊറോന കളായി ഇടയ്ക്കാട്ട്, ചുങ്കം, കടുത്തുരുത്തി ഫൊറോനകള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഫൊറോനകളിലെ മികച്ച യൂണിറ്റുകളായി കരിങ്കുന്നം, നീറിക്കാട്, കുറുപ്പുന്തറ, നീണ്ടൂര്‍, പിറവം, പടമുഖം, പുന്നത്തുറ, മോനിപ്പള്ളി, കുറ്റൂര്‍ യൂണിറ്റുകളെ തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും ട്രോഫികളും മാര്‍ മാത്യു മൂലക്കാട്ട് പിതാവ് വിതരണംചെയ്തു.

Facebook Comments

Read Previous

ഫാ. തോമസ് ആനിമൂട്ടിലും ബിനോയി ഇടയാടിയിലും കോട്ടയം അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍

Read Next

കോട്ടയം അതിരൂപതാതല വടംവലി മൽസരത്തിൽ തോട്ടറ ചാമ്പ്യന്മാർ.