Breaking news

ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

കണ്ണൂർ :- കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പാരിഷ് ഹാളിൽ വച്ച് ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണം  സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ ബോധവല്ക്കരണ സെമിനാറിൽ  ഫാദർ  സിബിൻ കൂട്ട കല്ലുകൾ ക്ലാസ് നയിച്ചു. ഒരു രാജ്യത്തിലെ അഥവാ ഒരു സംസ്ഥാനത്തെ ആകെ ജനസംഖ്യയിൽ അമ്പത് ശതമാനത്തിൽ താഴെ വരുന്ന ജനവിഭാഗത്തെ യാണ് ന്യൂനപക്ഷം എന്നു പറയുന്നതെന്നും, ന്യൂനപക്ഷ അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നതാണെന്നും, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നത് ഒരു പൗരനോട് ചെയ്യുന്നു നീതിരഹിതമായ പ്രവർത്തനമാണെന്നും അച്ചൻ  ക്ലാസിൽ പറയുകയുണ്ടായി. ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം  പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   അഡ്വക്കറ്റ്  ശ്രീ  സാജു സേവ്യർ  ഉദ്ഘാടനം ചെയ്തു. ചമതച്ചാൽ സെന്റ് സ്റ്റീഫൻസ്   പള്ളിവികാരി    ഫാദർ സൈജു പുത്തൻപറമ്പിൽ അധ്യക്ഷതവഹിച്ചു സംസാരിച്ചു. തിരൂർ പള്ളി വികാരി  ഫാദർ ഫിലിപ്പ് കൊച്ചുപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി  ഫാദർ  ബിബിൻ തോമസ് കണ്ടോത്ത്ഏവർക്കും സ്വാഗതം ആശംസിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട  ഫാ. സൈജു കേക്ക് മുറിച്ച് വിതരണം ചെയ്തു. മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി അസിസ്റ്റന്റ് സെക്രട്ടറി   ഫാദർ സിബിൻ കൂട്ടകല്ലുങ്കൽ നന്ദി പറഞ്ഞു. ചമതച്ചാൽ, തിരൂർ, നുചിയാട്, എന്നീ യൂണിറ്റുകളിൽ നിന്നും എൺപത് വനിതകൾ പ്രോഗ്രാമിൽ പങ്കെടുത്തു.

Facebook Comments

Read Previous

2022-23 വർഷകാലയളവിലേക്കുള്ള qkca യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Read Next

ഏഷ്യാ കപ്പിനുള്ള കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിലേക്കു (Under -19) ഹെൻട്രി തോമസ്‌ തിരഞ്ഞെടുക്കപ്പെട്ടു