Breaking news

UKKCA ഡയറക്ടറി യുടെ Front page രൂപകൽപ്പനയുടെ സൃഷ്ടികൾ ക്ഷണിയ്ക്കുന്നു

UKയിലെ മുഴുവൻ ക്നാനാ യക്കാരുടെയും വിവരങ്ങളും ചിത്രങ്ങളും കോർത്തിണക്കി നിർമ്മിയ്ക്കുന്ന സമ്പൂർണ്ണ ഡയറക്ടറിയ്ക്ക് ആകർഷകമായ Front Page നിർമ്മിയ്ക്കാനുള്ള സുവർണ്ണാവസരം UKയിലെ ക്നാനായക്കാർക്ക് ലഭിയ്ക്കുകയാണ്. UKയിലെ തനിമയിൽ പുലരുന്ന ജനങ്ങളുടെ വിവരങ്ങളും, UKKCA യുടെ നാൾവഴികളും പ്രതിപാദിയ്യ്ക്കുന്ന UKKCA ഡയറക്ടറി ഓരോ ക്നാനായ ഭവനങ്ങളിലുമെത്തുമ്പോൾ ഒരുമയുടെ മക്കൾ ഒരു പുസ്തകത്താളുകളിൽ ഒരുമിയ്ക്കുന്ന സുന്ദര സങ്കൽപ്പമാണ് യാഥാർത്ഥ്യമാവുന്നത്.

UKയിലെ ക്നാനായക്കാർക്ക് സ്വന്തമായ ക്നാനായ ഗോത്രപിതാവ് ക്നായിത്തോമായുടെ അർദ്ധ കായ വെങ്കല പ്രതിമയുടെ ചിത്രവും, UKKCA യുടെ ലോഗോയും Front Page രൂപകൽപ്പനയിൽ ഉൾപ്പെടുത്തേണ്ടതാണ്.അതോടൊപ്പം UKKCA ഡയറക്ടറിയ്ക്ക് ആകർഷകവും അനുയോജ്യവുമായ ഒരു പേരും നിർദ്ദേശിയ്ക്കേണ്ടതാണ്.
2022 ജനുവരി 20നു മുമ്പ് entry കൾ ലഭിയ്ക്കേണ്ടതാണ്.ഡയറക്ടറി front പേജിൻ്റെ രുപകൽപ്പനകൾ UKKCA ട്രഷറർ മാത്യു പുളിക്കത്തൊട്ടിയ്ക്ക് wats upലൂടെ അയച്ചുകൊടുക്കാവുന്നതാണ്

Facebook Comments

Read Previous

പയ്യാവൂർ സ്‌കൂളിൽ ASETS 2021

Read Next

കടുത്തുരുത്തി പടപുരയ്ക്കൽ മാർഗരറ്റ് ജോസഫ് (84) നിര്യാതയായി. Live funeral telecasting available