
പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടി Acquiring Skills in English for Tenth Standard (ASETS 2021) നടത്തി. സംസ്ഥാനത്തെ പ്രഗത്ഭരായ ഇംഗ്ലീഷ് അധ്യാപകരും ഭാഷാധ്യാപക പരിശീലകരും സ്‌കൂളിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റിൻസി SVM അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (SCERT) കേരളയിലെ ഇംഗ്ലീഷ് വിഭാഗം റിസർച്ച് ഓഫീസർ ഡോ. ബി. ശ്രീജിത്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ബിജിലി സർദാർ, സാം ജോൺ, സപ്‌ന ജോസി, അഞ്ജു ആൽഫ്രഡ് എന്നീ അധ്യാപകർ പ്രയോഗത്തിലെ വ്യാകരണ ഘടകങ്ങൾ, വ്യവഹാര രൂപങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സെഷനുകൾ നയിച്ചു. പൊതുപരീക്ഷയെ നേരിടാൻ വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനും സഹായകമായ ഈ പരിപാടിക്ക് ഹൈസ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകരായ ലിബിൻ കെ. കുര്യൻ, സിസ്റ്റർ ജോമിഷ SVM എന്നിവർ നേതൃത്വം നൽകി.