
യൂ കെ കെ സി എ ബാഡ്മിന്റൺ ടൂർണമെന്റിൽ വിസ്മയം തീർത്ത് അനി ജോസഫും കുടുംബവും . പങ്കെടുത്ത എല്ലാ മത്സരങ്ങളിലും സമ്മാനം നേടിയെടുത്താണ് അനിയും കുടുംബവും കളിക്കളം വിട്ടത്. ഇരട്ടി മധുരമായി അണ്ടർ 18 നിലെ ബെസ്ററ് പ്ലെയർ അവാർഡ് ജെഫ് അനി സ്വന്തമാക്കി. യൂ കെ കെ സി എ സ്റ്റീവനേജ് യൂണിറ്റ് അംഗങ്ങളായ അനിയും കുടുംബവും യൂ കെ കെ സി എ ബാഡ്മിന്റൺ ടൂർണമെന്റിലെ നിറസാന്നിധ്യമാണ്. എല്ലാവർഷവും . യു കെ യിലെ വിവിധ ബാഡ്മിന്റൺ മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയെടുത്തിട്ടുള്ള ജെഫ് അനി യൂ കെ കെ സി എ നടത്തിയ ഈ മത്സരത്തിലും മികച്ച നേട്ടമാണ് കൈവരിച്ചത് . ജെഫ് പങ്കെടുത്ത ബോയ്സ് അണ്ടർ 16 മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയപ്പോൾ മിക്സഡ് ഡബ്ബിൾസിൽ സഹോദരി ടെസ്സയോടൊപ്പവും ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. കൂടാതെ മെൻസ് ഡബ്ബിൾസിൽ പിതാവ് അനിയോടൊപ്പം നാലാം സ്ഥാനവും നേടിയെടുത്തു. അനിയുടെ രണ്ടാമത്തെ മകളായ ടെസ്സയും മികച്ച പ്രകടനമാണ് നടത്തിയത് പെൺകുട്ടികൾക്ക് വേണ്ടി നടത്തിയ അണ്ടർ 16 മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയപ്പോൾ , അമ്മ ജീനയോടൊപ്പം പങ്കെടുത്ത വനിതകളുടെ ഡബ്ബിൾസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇരവിമംഗലം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവക പന്തമാംചുവട്ടിൽ കുടുംബാംഗമാണ് അനിയും കുടുംബവും . മികച്ച നേട്ടം കൈവരിച്ച അനിക്കും കുടുബത്തിനും പ്രത്യേകിച്ച് ജെഫിനും , ടെസ്സയ്ക്കും ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ
