
ചിക്കാഗോ: ക്‌നാനായ റീജിയൺ അമ്മേരിക്ക ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കത്തോലിക്കാ റീജിയണൽ കമ്മിറ്റിയുടെ പ്ലാറ്റിനം ജൂബിലി പ്രവർത്തന മാർഗ്ഗ രേഖ പ്രകാശനം ചെയ്തു. കോട്ടയം അതിരൂപത മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് പ്രകാശന കർമ്മം നിർവഹിച്ചു. വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ മുഖ്യ പ്രഭാഷണം നടത്തി. ചെറുപുഷ്പ മിഷൻ ലീഗ് റീജിയണൽ ഡയറക്‌ടർ ഫാ. ബിൻസ് ചേത്തലിൽ പ്ലാറ്റിനം ജൂബിലി വർഷത്തിൽ റീജിയണിൽ നടപ്പിലാക്കുന്ന പരിപാടികൾ വിശദീകരിച്ചു. മിഷൻ ലീഗ് റീജിയണൽ ജോയിന്റ് ഡയറക്‌ടർ ഫാ. സിജു മുടക്കോടിൽ, ഫാ. സജി പിണർകയിൽ, ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. സുനി പടിഞ്ഞാറേക്കര, ഫാ. റെനി കട്ടേൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. ബിനോയ് നാരമംഗലത്ത്, ഫാ. എബ്രഹാം കളരിക്കൽ, ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. റെജി തണ്ടാരശ്ശേരിൽ, ഫാ. ജോസഫ് തച്ചാറ എന്നിവർ സന്നിഹിതരായിരുന്നു