Breaking news

യു കെ യിലെ ക്നാനായ യുവ ജന സംഗമമായ “തെക്കെൻസ് 2021 “നാളെ ബിർമിങ്ഹാമിൽ തത്സമയം ക്നാനായ പത്രത്തിൽ

യുകെ-യിലെ ക്നാനായ യുവജനങ്ങൾ മാസങ്ങളായി കാത്തിരുന്ന UKKCYL ന്റെ നേതൃത്വത്തിൽ നടക്കുന്ന തെക്കൻസ് 2021ന് ബെർമിങ്ങ്ഹാമിലെ the New Bingley Hall- ൽ നാളെ തിരിതെളിയും .യു കെയുടെ നാനാ ഭാഗങ്ങളിൽ നിന്നും നോർത്തേൺ അയർലണ്ടിൽ നിന്നും സ്കോട്ലൻഡിൽ നിന്നും എല്ലാ യുവജനങ്ങളും നാളെ ബിർമിങ്ഹാമിന്റെ മണ്ണിൽ എത്തിച്ചേരും. യു കെ കെ സി എ കൺവൻഷൻ കോവിഡ് മൂലം ഈ വർഷം നടക്കാത്തത് കൊണ്ട് യുവ ജനങ്ങളുടെ തെക്കൻസിൽ വച്ച് തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും ഒരു നോക്ക് കാണാമെന്ന പ്രതീക്ഷയിയിലാണ് യു കെ യിലെ ക്നാനായക്കാർ. രാവിലെ 9.30 ന് പതാക ഉയർത്തലോടെ തെക്കൻസ് 2021ന് ആഘോഷങ്ങൾ തുടക്കമാകും. തുടർന്ന് യുകെയിലെ ക്നാനായ വൈദികരുടെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്ന ദിവ്യബലിയും നടക്കും .തുടർന്ന് ഏവരും കാത്തിരിക്കുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ക്നാനായ യുവജനങ്ങൾ ഒത്തുചേർന്നുള്ള സ്വാഗത നൃത്തത്തിനായി ടോണി ജോസഫ് ഷാരോൺ ജെയിംസ് നമിത മാത്യു എന്നിവരുടെ കോറിയോഗ്രാഫിയിൽ അവസാന വട്ട ഒരുക്കങ്ങളാണ് അണിയറയിൽ നടന്ന്കൊണ്ടിരിക്കുന്നത് . യു കെ കെ സി വൈ ൽ ന്റെ കമ്മിറ്റിയുടെ പത്താമത് വാർഷികവും ശനിയാഴ്ച  വളരെയധികം  വിപുലമായി ആഘോഷിക്കുന്നതാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തുന്നതിനായി അതി മനോഹരമായ ഹാളും, വിശാലമായ പാർക്കിഗ്  സൗകര്യത്തോടു കൂടിയ venue ആണ് ഈ വർഷം തെക്കൻസിനായി യുവജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. UKCYL ന്റെ വിവിധ യൂണിറ്റ്കളിലെയും കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും തുടർന്ന് നടത്തുന്ന DJ യും പരിപാടികളുടെ മാറ്റ് വിളിച്ചോതുന്നതായിരിക്കും. പരിപാടികളുടെ യുടെ വിജയത്തിനായി പ്രസിഡൻറ് റ്റോം ജോസഫ് വഞ്ചിന്താനത്ത്, സെക്രട്ടറി സ്നേഹ ബെന്നി മാവേലി, ട്രഷറർ ആഷിന്‍ അനിൽ നെല്ലാമറ്റം, വൈസ്.പ്രസിഡന്റ് ഷീതള്‍ ഷാജി മാളിയേക്കൽ, ജോയിന്റ് സെക്രട്ടറി അലന്‍ ജോസഫ് വേങ്ങചേരിയിൽ  എന്നിവരുടെ നേതൃത്വത്തിൽ വിവിത കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

നാളെ നടക്കുന്ന യു കെ യിലെ ക്നാനായ യുവ ജന സംഗമമായ “തെക്കെൻസ് 2021 ” തത്സമയം ക്നാനായ പത്രത്തിന്റെ യു ട്യൂബിലും ഫേസ്ബുക് പേജിലും കുടി കാണാവുന്നതാണ്

LIVE LINK:

Facebook Comments

knanayapathram

Read Previous

കൂടല്ലൂരിൽ നിന്നും ഒരു അഡ്വക്കേറ്റും കൂടി

Read Next

ചമതച്ചാൽ പുതുകുളത്തിൽ എസ്തപ്പാൻ(86 )നിര്യാതനായി