Breaking news

നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു.

കോട്ടയം: കോട്ടയം അതിരൂപതയുടെ അജപാലന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്ററിനോട് ചേര്‍ന്നുള്ള നവീകരിച്ച ചൈതന്യ മെയിന്‍ ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടു. അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ  മുഖ്യകാര്‍മ്മികത്വത്തിലാണ് വെഞ്ചരിപ്പ് കര്‍മ്മം നടത്തപ്പെട്ടത്. കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, ഫാ. ബിബിന്‍ ചക്കുങ്കല്‍, കെ.എസ്.എസ്.എസ് ചൈതന്യ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മീറ്റിംഗുകളും കോണ്‍ഫ്രന്‍സുകളും നടത്തക്ക വിധത്തിലുള്ള അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ചൈതന്യ മെയിന്‍ ഹാള്‍ പുതുക്കി നിര്‍മ്മാണം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Facebook Comments

knanayapathram

Read Previous

മള്ളൂശേരിയിൽ പുതിയ പള്ളിക്ക് ശിലപാകി

Read Next

കുമരകം മൂത്തരയശ്ശേരിൽ എം.സി .കുര്യൻ (94) നിര്യാതനായി. Live Funeral Telecasting Available