Breaking news

ക്നാനായ കായികോത്സവം 2021 ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍

കുവൈറ്റ്‌ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.കെ.സി.എ) ഒപ്പം കുവൈറ്റ്‌ KCYL ചേര്‍ന്ന്‌ സംഘടിപ്പിച്ച “ക്നാനായ കായികോത്സവം 2021”ന്‍റെ ഭാഗമായി ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍ സുറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച്  നവംബര്‍ 12  വെള്ളിയാഴ്ച നടന്നു. ബോയ്സ് ഡബിള്‍സ്, ഗേള്‍സ് ഡബിള്‍സ്, സീനിയര്‍ മിക്സ്‌ ഡബിള്‍സ്, പുരുഷ ഡബിള്‍സ് വിഭാഗങ്ങളിലായി ലീഗ്/ക്വാര്‍ട്ടര്‍/സെമി & ഫൈനല്‍ മത്സരങ്ങള്‍ നടത്തപ്പെട്ടു.
ബോയ്സ് ഡബിള്‍സ് ഇനത്തില്‍  അബ്ബാസിയ യുണിറ്റ് 2ല്‍ നിന്നും മാർവിൻ ടിജി & ജീസ് ജോബി വിജയികളും, സാല്‍മിയ യുണിറ്റ് 2ല്‍  നിന്നും സിയോൺ ബൈജു & നിതിൻ സാജൻ  റണ്ണര്‍ അപ്പ് ആയി
ഗേള്‍സ് ഡബിള്‍സ് വിഭാഗത്തില്‍ സാല്‍മിയ യുണിറ്റ് 2ല്‍ നിന്നും സാനിയ ബൈജു & നിമിഷ സാജന്‍ വിജയികളും, സാല്‍മിയ യുണിറ്റ് 2ല്‍  നിന്നും ഏഞ്ച്ല്‍ സുനില്‍ & ബെറ്റ്സി ബെന്നി റണ്ണര്‍ അപ്പ് ആയി.
സീനിയര്‍ മിക്സ്‌ ഡബിള്‍സ് മത്സരത്തില്‍ അബ്ബാസിയ യുണിറ്റ് 2ല്‍ നിന്നും ശ്രീ ജോബി പുളിക്കോലില്‍ & ശ്രീമതി ദീപാ ജോബി വിജയികളും, സാല്‍മിയ യുണിറ്റ് 2ല്‍  നിന്നും ശ്രീ ബൈജു തോമസ്സ് & ശ്രീമതി നിഷ സൈമൺ റണ്ണര്‍ അപ്പ് ആയി.
പുരുഷ ഡബിള്‍സ് മത്സരത്തില്‍ സാല്‍മിയ യുണിറ്റ് 2ല്‍  നിന്നും ശ്രീ ബൈജു തോമസ് & ശ്രീ ബെൻസൺ ബെന്നി വിജയികളും, ഫാഹഹീല്‍ യുണിറ്റ് 2ല്‍ നിന്നും ശ്രീ ഷിജുമോന്‍ & ശ്രീ ബിബിന്‍ റണ്ണര്‍ അപ്പ് ആയി..

സമ്മാനദാന ചടങ്ങില്‍ കെ.കെ.സി.എ ജനറല്‍ സെക്രട്ടറി ശ്രീ റ്റെനി എബ്രഹാം അംഗങ്ങള്‍ക്ക് സ്വാഗതം അര്‍പ്പിച്ചു. കമ്മറ്റി ഭാരവാഹികളും മറ്റു മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് വിജയികളായ ടീമുകള്‍ക്കും, റണ്ണറപ്പ് ടീമുകള്‍ക്കും ട്രോഫിയും കാഷ് പ്രൈസ്സും  നല്‍കുകയും; സെമിയില്‍ എത്തിയ ടീം അംഗങ്ങളെ മെഡലുകള്‍ അണിയിക്കുകയും ചെയ്തു. ബാഡ്മിന്‍റ്ന്‍ ടൂര്‍ണമെന്റ് വളരെ മികച്ച രീതിയില്‍ ഏകോപനം നടത്തി വിജയിപ്പിക്കുവാന്‍ കമ്മറ്റിയെ സഹായിച്ച ശ്രീ ജോബി പുളിക്കോളില്‍, ശ്രീ ലിനോ മാത്യു എന്നിവര്‍ക്ക് കെ.കെ.സി.എ പ്രസിഡന്‍റ്റും, സെക്രട്ടറിയും മെമെന്‍റ്റോ  നല്‍കി ആദരിച്ചു. ജോയിന്‍റ് ട്രഷറര്‍ ശ്രീ ഇമ്മാനുവേല്‍ കുര്യന്‍ ചടങ്ങില്‍ നന്ദി പ്രകാശനം നടത്തി. ദേശീയഗാനം ആലപിച്ചുകൊണ്ട് ക്നാനായകായികോത്സവം 2021 ന് തിരശീല വീണു.

കെ.കെ.സി.എ-യും കുവൈറ്റ്‌ KCYL ചേര്‍ന്ന് ഒരുക്കിയ ക്നാനായ കായികോത്സവം 2021ന് ശ്രദ്ധേയമായ വിജയം കൈവരിക്കുവാന്‍ സഹായകരമായത് ഇതിന്‍റെ പിന്നില്‍ അണിനിരന്ന ഒര്‍ഗനൈസിംഗ് ഗ്രൂപ്പുകള്‍, മെഡിക്കല്‍ ടീം, ഫുഡ്‌ കമ്മറ്റി, പബ്ലിസിറ്റി കമ്മറ്റി, റിസപ്ഷന്‍ കമ്മറ്റി എന്നിവയുടെ ചടുലമായ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. മാസങ്ങള്‍ നീണ്ട മുന്നൊരുക്കങ്ങളും ചര്‍ച്ചകളും ഫലപ്രാപ്തി കൈവരിച്ചു. എല്ലാ പ്രായത്തിലും ഉള്ള കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും സ്പോര്‍ട്സില്‍ പങ്കെടുക്കുവാന്‍ കമ്മറ്റി അവസരം ഒരുക്കി. സംഘടനയിലെ അംഗങ്ങളുടെ മികച്ച പ്രാതിനിധ്യം മൂലം ഫുട്ബാള്‍, ബാഡ്മിന്‍റ്ന്‍ മത്സരങ്ങള്‍ക്കായി ഒട്ടനവധി ടീമുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

അംഗങ്ങള്‍ ഒരുമിച്ച് ചേരുവാനുള്ള സാഹചര്യം ഒരുക്കുക വഴി ഒരു നല്ല സൗഹാര്‍ദ്ധ അന്ധരീക്ഷം സംജാതമായി. ഇതുമൂലം സംഘടനയുടെ പ്രഭാവം, അംഗങ്ങള്‍ തമ്മിലുള്ള ബന്ധം, ക്നാനായ വികാരം എന്നിവ കൂടുതല്‍ മികവുറ്റതാക്കുവാന്‍ കമ്മറ്റിക്ക് സാധിച്ചു. ക്നാനായകായികോത്സവം 2021ന് സാമ്പത്തിക സഹായം സ്പോണ്‍സര്‍ ചെയ്ത എല്ലാ സ്ഥാപനങ്ങളെയും സമുന്നത വ്യക്തികളെയും കെ.കെ.സി.എ 2021 കമ്മറ്റി നന്ദിയോടെ സ്മരിക്കുന്നു.

Facebook Comments

knanayapathram

Read Previous

ഞീഴൂർ പെരുമാംതടത്തിൽ മറിയകുട്ടി ചാക്കോ (90) നിര്യാതയായി. Live Funeral Telecasting Available

Read Next

മള്ളൂശേരിയിൽ പുതിയ പള്ളിക്ക് ശിലപാകി