Breaking news

ഇന്ത്യാപ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ മികച്ച ഓൾറൗണ്ടർ മാധ്യമപ്രവർത്തകനായി അനിൽ മറ്റത്തിക്കുന്നേൽ തെരഞ്ഞെടുക്കപ്പെട്ടു.

ചിക്കാഗോ: ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഏർപ്പെടുത്തിയ മീഡിയ എക്സലൻസ് അവാർഡുകളിൽ ഒന്നായ മികച്ച ഓൾറൗണ്ടർ മാധ്യമപ്രവർത്തകൻ എന്ന അവാർഡ് അനിൽ മറ്റത്തിക്കുന്നേലൈൻ സമ്മാനിച്ചു. ചിക്കാഗോയിൽ വച്ച് നടത്തപ്പെട്ട ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത്. കൊല്ലം എം പി. ശ്രീ എൻ. കെ. പ്രേമചന്ദ്രനാണ് ഇന്ത്യാ പ്രസ്സ് ക്ലബ്ബ് നാഷണൽ പ്രസിഡണ്ട് ബിജു കിഴക്കേകുറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ വച്ച് അവാർഡ് സമ്മാനിച്ചത്. ടി വി പ്രൊഡക്ഷൻ രംഗത്ത് ക്യാമറ, എഡിറ്റിങ്ങ് , പ്രൊഡക്ഷൻ കൺട്രോൾ തുടങ്ങിയ വൈവിധ്യമാർന്ന ജോലികൾ ഒരേ സമയം തന്നെ ചെയ്യുന്നതിനോടൊപ്പം ഓൺലൈൻ & പ്രിന്റ് മീഡിയയ്ക്ക് വേണ്ടി വാർത്തകൾ തയ്യാറാക്കുകയും ചെയ്യുന്നതിലുള്ള വൈദഗ്ദ്യവും , ഇന്ത്യാ പ്രസ്ക്ലബ്ബിന്റെ ചിക്കാഗോ മീഡിയാ കോൺഫ്രൻസിന്റെ പി ആർ ഓ എന്ന നിലയിൽ കാഴ്ചവെച്ച മികച്ച സേവനങ്ങളും കണക്കിലെടുത്താണ് അവാർഡ് സമ്മാനിച്ചത്.

2006 ൽ ക്നാനായ വോയിസ് എന്ന ഓണലൈൻ പത്രത്തിന്റെ സ്ഥാപനത്തോടെയോടെ അനിൽ മറ്റത്തിക്കുന്നേൽ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് കേരളവോയിസ്, കോട്ടയം വോയിസ് എന്നെ ഓണലൈൻ മാധ്യമങ്ങളും കെ വി ടി വി എന്ന IPTV ചാനലും തുടങ്ങുന്നതിൽ എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റർ എന്ന നിലയിൽ നിർണ്ണായക പങ്കുവഹിച്ചു. ഓണലൈൻ ലൈവ് ടെലിക്കാസ്റ്റ് രംഗത്ത് വിപ്ലവകരമായ തുടക്കം കുറിക്കുന്നതിൽ 2008 മുതൽ കെ. വി. ടിവിക്ക് സാധ്യമായതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമായിരുന്നു. കൈരളി ടിവി യുടെ ചിക്കാഗോ ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുവർഷങ്ങളായി ഏഷ്യനെറ്റ് യു.എസ്. വീക്കിലി റൌണ്ട് അപ്പിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ എന്ന നിലയിലും ഫ്രീലാൻസ് ജേർണലിസ്റ്റ് എന്ന നിലയിലും പ്രവർത്തിക്കുന്നു. ചിക്കാഗോയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റലിൽ നേഴ്‌സായി ജോലിചെയ്യുന്ന അദ്ദേഹം ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിലെ ഗായക സംഘത്തിന് നേതൃത്വം വഹിക്കുകയും ചെയ്യുന്നു.

Facebook Comments

knanayapathram

Read Previous

ഫാ സജി തോട്ടത്തിൽ യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലിൻ

Read Next

ഞീഴൂർ പെരുമാംതടത്തിൽ മറിയകുട്ടി ചാക്കോ (90) നിര്യാതയായി. Live Funeral Telecasting Available