Breaking news

സമാശ്വാസം കോവിഡ് പുനരധിവാസ പദ്ധതി കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം:  കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോവിഡ് ബാധിച്ച അതിരൂപതയിലെ കുടുംബങ്ങള്‍ക്കായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. സമാശ്വാസം എന്ന പേരില്‍ നടപ്പിലാക്കിയ ജീവനോപാധി പുനസ്ഥാപന പദ്ധതിയുടെ ഉദ്ഘാടനം തെള്ളകം ചൈതന്യല്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം അതിരൂപത മലങ്കര സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍ എന്നിവര്‍ പ്രസംഗിച്ചു. സന്നദ്ധ പ്രവര്‍ത്തകരായ മേഴ്‌സി സ്റ്റീഫന്‍, മേരി ഫിലിപ്പ്, ആനി തോമസ്, ബിസി ചാക്കോ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുന്നതിനായി വിഭാവനം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി മേല്‍ക്കൂരയോടുകൂടിയ കൂടും ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങളേയുമാണ് വിതരണം ചെയ്തത്. അതിരൂപതയിലെ കിടങ്ങൂര്‍, കൈപ്പുഴ, ഇടയ്ക്കാട്ട്, കടുത്തുരുത്തി, ഉഴവൂര്‍ ഫൊറോനകളിലെ വിവിധ ഇടവകകളില്‍പ്പെട്ട 94 കുടുംബങ്ങള്‍ക്കാണ് യൂണിറ്റുകള്‍ വിതരണം ചെയ്തത്. കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കായി വിഭാവനം ചെയ്ത് നടപ്പിലാക്കിയ ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നീ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തത്.

Facebook Comments

knanayapathram

Read Previous

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

Read Next

ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്