Breaking news

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

കോട്ടയം: അന്ധബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്‍ഡ്യയുടെയും അസീം പ്രേംജി ഫൗണ്ടേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനതല അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു. ഓണ്‍ ലൈനിലും ഓഫ് ലൈനിലുമായി സംഘടിപ്പിച്ച മീറ്റിംഗിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചാത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ റ്റി. സി റോയി എന്നിവര്‍ പ്രസംഗിച്ചു. അന്ധബധിര വൈകല്യമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇത്തരം കുട്ടികള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുന്നതോടൊപ്പം ഭിന്നശേഷിയുള്ളവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡ്വക്കസി മിറ്റിംഗ് സംഘടിപ്പിച്ചത്. സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച് പഞ്ചപകേശന്‍, കോട്ടയം ജില്ലാ സാമൂഹ്യനിതി ഓഫീസ് ഇന്‍ചാര്‍ജ്ജ് പ്രമോദ് കുമാര്‍ എന്‍.പി, സംസ്ഥാന സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ കോര്‍ഡിനേറ്റര്‍ മനോജ് കുര്യന്‍, കോട്ടയം ജില്ലാ സ്‌പെഷ്യല്‍ എംപ്ലോയിമെന്റ് ഓഫീസര്‍ സോണിയ എ.എം എന്നിവര്‍ ഓണ്‍ലൈന്‍ സംവാദത്തില്‍ പങ്കെടുത്തു. സെന്‍സ് സംഘടനാ പ്രതിനിധികളും തിരുവനന്തപുരം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ബെത്തേരി ശ്രേയസ് എന്നീ സംഘടനകളില്‍ നിന്നുമുള്ള അന്ധബധിര വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും അന്ധബധിര ഫെഡറേഷന്‍ അംഗങ്ങളും മീറ്റിംഗില്‍ പങ്കെടുത്തു.

Facebook Comments

knanayapathram

Read Previous

UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ

Read Next

സമാശ്വാസം കോവിഡ് പുനരധിവാസ പദ്ധതി കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Most Popular