Breaking news

UKKCA യുടെ ബാഡ്മിന്റൺ ടൂർണമെന്റിന് രജിസ്റ്റർ ചെയ്യേണ്ട അവസാന തിയതി ഡിസംബർ 4. ഇതാദ്യമായി രജിസ്ട്രഷൻ ഡിജിറ്റൽ ഫോമിലൂടെ

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

കാണികളിൽ ആകാംക്ഷയുടെയും ആവേശത്തിൻ്റെയും കനലുകൾ വാരിയെറിഞ്ഞ് വർഷത്തിലൊരിക്കൽ സംഘടിപ്പിയ്ക്കാറുള്ള UKKCA ബാഡ്മിൻ്റൺ ടൂർണമെൻ്റിന് തിരശ്ശീലയുയരുകയായി. കടത്തനാടൻ കളരിയിലെ അഭ്യാസികളെ കടത്തിവെട്ടുന്ന അസാധാരണ മെയ് വഴക്കവുമായി അന്തരീക്ഷത്തിൽ പറന്നു നിന്ന് അത്ഭുതങ്ങൾ തീർക്കുന്നവരും, തീ പാറുന്ന സർവ്വീസുകളെ കാലിടറി വീഴാതെ കരളുറപ്പോടെ കരങ്കൽ ഭിത്തി പോലെ ഉറച്ചു നിന്ന് നേരിടുവരുമൊക്കെ പങ്കെടുക്കുന്ന ക്നാനായ കരുത്തൻമാരുടെ മാമാങ്കത്തിന് പേരു നൽകേണ്ട സമയം അടുത്തിരിയ്ക്കുന്നു.UKയിലെ മറ്റ് ബാഡ്മിൻ്റൺ ടൂർണമെൻ്റുകളിൽ നിന്നും വ്യത്യസ്തമായി ക്നാനായ ദമ്പതികൾ ഒരുമിച്ച് വാശിയോടെ മത്സരിയ്ക്കുന്ന അപൂർവ്വ ദൃശ്യവും UKKCA ബാഡ്മിൻ്റൺ മത്സരത്തിൻ്റെ പ്രത്യേകതയാണ്.
Mens doubles
Women doubles
Mixed doubles
Boys under 18 doubles
Girls under 18 doubles
Boys under 16 Singles
Girls under 16 singles
എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ
പങ്കെടുക്കുന്നവർ രജിസ്റ്റർ ചെയ്തതിനു ശേഷം യൂണിറ്റ് ഭാരവാഹികളെ അറിയിക്കേണ്ടതാണ്.December 4 നു ശേഷം ലഭിയ്ക്കുന്ന entry കൾ പരിഗണിയ്ക്കുന്നതല്ല. ഓരോ മത്സരയിനത്തിനും കുറഞ്ഞത് നാല് entry കളെങ്കിലും ലഭിയ്ക്കേണ്ടതാണ്.
ഒരു യൂണിറ്റുകളിൽ നിന്നും പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണത്തിന് പരിധിയില്ല.
Under 18 doubles, under 16 Singles മത്സരങ്ങളിൽ പങ്കെടുക്കുന്നവർ പ്രായം തെളിയിരുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്.ഡബിൾസ് മത്സരങ്ങൾക്ക് 20 പൗണ്ടും വ്യക്തിഗത മത്സരങ്ങൾക്ക് 10 പൗണ്ടുമാണ്ര ജിസ്‌ട്രഷൻ ഫീസ് നൽകേണ്ടത്.മത്സരം നടക്കുന്ന ദിനം: December 11.മത്സരങ്ങളിൽ പങ്കെടുക്കാനും പങ്കെടുക്കുന്നവരെ പ്രോൽസാഹിപ്പിയ്ക്കാനുമായി ഏവരേയും ലെസ്റ്ററിലെ
Beauchamp College
LE2 5TP ലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
Please Contact, Abi John,
Mobile: O7775864806

Facebook Comments

knanayapathram

Read Previous

പെരിക്കല്ലൂർ കുടിയിരിപ്പിൽ ഫ്രാൻസീസ് ( 59 ) നിര്യാതനായി

Read Next

അന്ധബധിര പുനരധിവാസ പദ്ധതി അഡ്വക്കസി മീറ്റിംഗ് സംഘടിപ്പിച്ചു