
ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ പള്ളിയിൽ മിഷൻ ഞായർ ആചരണത്തോടനുബന്ധിച്ചു നടത്തിയ മിഷൻ കാർണിവൽ ആവേശകരമായി. ഇടവകയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ സി.സി.ഡി., ഇൻഫന്റ്, യൂത്ത്, മെൻസ് തുടങ്ങിയ വിവിധ മിനിസ്ട്രികളുടെ പങ്കാളിത്തത്തോടെയാണ് കാർണിവൽ സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ. ബിൻസ് ചേത്തലിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെ പരിപാടികൾ ആരംഭിച്ചു. കുട്ടികൾ നടത്തിയ വിവിധ കളികളിലും മെൻസ് മിനിസ്ട്രി ഒരുക്കിയ ഫുഡ് സ്റ്റാളിലും യൂത്ത് മിനിസ്ട്രി ഒരുക്കിയ മെഹന്തി സ്റ്റാളിലും ഏവരും ആവേശത്തോടെ പങ്കെടുത്തു. പള്ളിയുടെ പാർക്കിംഗ് സ്ഥലത്ത് ക്രമീകരിച്ച അമ്യൂസ്മെന്റ് പാർക്കിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കുചേർന്നു. മിഷൻ പ്രവർത്തനങ്ങൾ വിവരിക്കുന്ന വിവിധ പോസ്റ്ററുകളും സ്റ്റാളുകളും കാർണിവലിൽ ഉൾപ്പെടുത്തിയിരുന്നു.
Facebook Comments