Breaking news

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഒക്ടോബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിമുതൽ നടക്കും .

ഒക്ടോബർ 22 വെള്ളിയാഴ്ച മുതൽ Our Lady of Sacred Heart, Bulkington ചർച്ചിൽ ആരംഭിച്ച വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേനയും പരിശുദ്ധ അമ്മയുടെ ജപമാലയും നാളെ(30/10/21) Our Lady of Sacred Heart Churchൽ സമാപിക്കും .ഇന്ന് വൈകുന്നേരം നടക്കുന്ന(29 /1 0/21 ) വിശുദ്ധ കുർബാനയിൽ മരിച്ചവർക്ക് വേണ്ടിയുള്ള ഒപ്പീസും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ് .നാളെ വൈകുന്നേരം നടക്കുന്ന(30 / 10 / 21) വിശുദ്ധ കുർബാനക്കും നൊവേനക്കും ശേഷം, Gcse & എ ലെവൽ കുട്ടികളെ ആദരിക്കുന്നതാണ് .പ്രധാന തിരുനാൾ ദിനമായ ഒക്ടോബർ 31 ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 നു ജപമാല തുടർന്ന് പ്രസുദേന്തി വാഴ്ച അതിനെ തുടർന്ന് കൊടിയേറ്റ് .ഫാ ജിൻസ് കണ്ടക്കാട് (പ്രീസ്റ് ഇൻ ചാർജ് സെന്റ് ജൂഡ് ക്നാനായ മിഷൻ ) ആഘോഷകമായ തിരുനാള്‍ കുര്‍ബാനയില്‍ റവ. ഫാ ജസ്റ്റിന്‍ കാരക്കാട് എസ് ഡി വി (ഹോളി വെൽ ) മുഖ്യ കാര്‍മ്മികത്വം വഹിക്കും. റവ. ഫാ ജിബിൻ പാറടിയിൽ(ഡയറക്ടർ സെന്റ് ജോൺ പോൾ കെന്റ് ) തിരുനാള്‍ സന്ദേശം നല്‍കും.തുടർന്ന് പ്രദക്ഷണം, സ്‌നേഹവിരുന്ന് കരിമരുന്ന് കലാ പ്രകടനം എന്നിവ ഉണ്ടായിരിക്കും .തിരുനാളിനോടനുബന്ധിച്ചുള്ള വിവിധ കമ്മിറ്റികളുടെ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമായി വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന്റെയും കൊന്തപ്പത്തു സമാപനത്തിന്റെയും എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കൈക്കാരന്മാരായ സ്റ്റീഫൻ പുതുകുളം ,ഷിൻസൺ വഞ്ചിത്താനം ,തിരുനാൾ ജനറൽ കൺവീനർ ബാബു കളപ്പുരക്കൽ എന്നിവർ ക്നാനായ പത്രത്തെ അറിയിച്ചു . ഈ തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ യൂദാ ശ്ലീഹായുടെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴിയായി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നുതായി ഫാ ജിൻസ് കണ്ടക്കാട് (പ്രീസ്റ് ഇൻ ചാർജ് സെന്റ് ജൂഡ് ക്നാനായ മിഷൻ )അറിയിച്ചു. തിരുനാൾ ദിവസം കഴുന്ന് എടുപ്പ് അടിമ വെയ്ക്കൽ എന്നിവക്ക് സൗകര്യം ഉണ്ടായിരിക്കുന്നതാണ് .

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തിന്റെയും സമാപനവും ക്നാനായ പത്രത്തിൽ തത്സമയം ലഭ്യമായിരിക്കും

Facebook Comments

knanayapathram

Read Previous

KCCNC കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിച്ചു

Read Next

അമ്മയ്ക്ക് ഒരു യാത്ര ഒരുക്കി കൊന്ത മാസം