Breaking news

KCCNC കുട്ടികൾക്കുള്ള പാർക്ക് സ്ഥാപിച്ചു

സാൻഹൊസെ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയ സിൽവർ ജൂബിലി വർഷത്തിൽ KCCNC കിട്‌സ് ക്ലബ് കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് പാർക്ക് KCCNC സ്‌പോർട്‌സ് കോംപ്ലക്‌സിൽ സ്ഥാപിച്ചു. ഒക്ടോബർ 24-ാം തീയതി ഞായറാഴ്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം KCCNC സ്പിരിച്വൽ ഡയറക്ടർ ഫാ. സജി പിണർക്കയിൽ നിർവ്വഹിച്ചു.
ഞായറാഴ്ചകളിൽ CCD കുട്ടികൾക്കും, വൈകുന്നേരങ്ങളിൽ വോളിബോൾ, ബാസ്‌കറ്റ്‌ബോൾ കളിക്കുവാൻ വരുന്ന മുതിർന്നവർക്കൊപ്പം ഫാമിലായിയി വന്നു സ്‌പോർട്‌സ് കോംപ്ലക്‌സിലെ ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താമെന്നു KCCNC പ്രസിഡന്റ് വിവിൻ ഓണശേരിൽ പറഞ്ഞു. അന്നേദിവസം നടത്തിയ പൊതുയോഗത്തിൽ KCCNC അംഗങ്ങൾ പങ്കെടുത്തു. പരിപാടികൾക്ക് KCCNC ഭാരവാഹികൾ ആയ വിവിൻ ഓണശ്ശേരിൽ, ഭീബ പുറയംപള്ളിൽ, പ്രവീൺ ഇലഞ്ഞിക്കൽ, ഷിബു പാലക്കാട്ട്, സ്റ്റീഫൻ വേലിക്കട്ടേൽ എന്നിവർ പങ്കെടുത്തു.

Facebook Comments

Read Previous

അതിജിവനത്തോടൊപ്പം സമഗ്രവളര്‍ച്ചയും ലക്ഷ്യമാക്കിയുള്ള ചെറുകിട വരുമാന പദ്ധതികള്‍ കര്‍ഷകര്‍ക്ക് പുതുവെളിച്ചം പകരും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

സെന്റ് ജൂഡ് ക്നാനായ കാത്തോലിക് പ്രോപോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥൻ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളും കൊന്തപ്പത്തു സമാപനവും ഞായറാഴ്ച- തിരുനാൾ തത്സമയം ക്നാനായ പത്രത്തിൽ