Breaking news

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം നടത്തി

പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിന് പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഒന്നാം ഘട്ടമായ 12 ക്ലാസ് മുറികളുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് MLA നിർവ്വഹിച്ചു. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ വെഞ്ചരിപ്പു കർമ്മത്തിന് മുഖ്യ കാർമികത്വം വഹിച്ചു. മടമ്പം ഫൊറോനാ വികാരി റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട്, മലബാർ റീജണൽ വിശ്വാസ പരിശീലന ഡയറക്ടർ റവ. ഫാ. ലിജോ കൊച്ചുപറമ്പിൽ എന്നിവർ സഹ കാർമികരായി.
തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ പിതാവ് ആധ്യക്ഷം വഹിക്കുകയും ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാജു സേവ്യർ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം എൻ. പി. ശ്രീധരൻ ഈ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാശനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് തുരുത്തേൽ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് അംഗം ടി. പി. അഷ്റഫ്, സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര OSH, പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പ്രധാനാധ്യാപിക സി. റിൻസി SVM, പി ടി എ പ്രസിഡന്റ് ഫിലിപ്പ് പഴയംപള്ളിൽ, പൂർവ്വ വിദ്യാർത്ഥി – അധ്യാപക പ്രതിനിധി പി എം മാത്യു, നിർമാണ കമ്മിറ്റി കൺവീനർ ബിനോയ് കെ. എസ്. എന്നിവർ പ്രസംഗിച്ചു. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ പൂർവ്വ വിദ്യാർത്ഥി അഖിൽ ജോയിയെ ചടങ്ങിൽ അനുമോദിച്ചു. സ്‌കൂൾ നിർമാണ ഘട്ടത്തിൽ വിവിധ തലങ്ങളിൽ സഹകരിച്ച സാബു ഏബ്രഹാം, ജോബി ജോസഫ്, തങ്കച്ചൻ സി. കെ., റെജി തോമസ്, ബിനോയ് കെ. എസ്, ലിബിൻ കെ. കുര്യൻ, ബെന്നി റ്റി ജെ എന്നിവരെ ആദരിച്ചു. മാനേജ്‌മെന്റ് മുൻകൈ എടുത്ത് അധ്യാപക – അനധ്യാപക സമൂഹത്തിന്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും വിരമിച്ച അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹകരണത്തിലൂടെയാണ് സ്‌കൂൾ നിർമാണത്തിന്റെ ഒന്നാം ഘട്ടം പൂർത്തീകരിക്കാൻ സാധിച്ചത്.

Facebook Comments

knanayapathram

Read Previous

പയ്യാവൂർ അളോത്ത് മത്തായി(86) നിര്യാതനായി

Read Next

കെൻ്റിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രോപോസ്ഡ് ക്നാനായ മിഷൻ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു