Breaking news

കെൻ്റിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പ്രോപോസ്ഡ് ക്നാനായ മിഷൻ തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു

കെൻറ് : സാമൂഹ്യ ഒത്തുചേരലുകൾ അസാധ്യമാക്കിയ കൊറോണക്കാലത്തിനു ശേഷം കെൻ്റിൽ നടന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ്റെ തിരുനാൾ കെൻ്റിലെ ക്നാനായ മക്കൾ ഒത്തൊരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും അവിസ്മരണീയമാക്കി. ഇംഗ്ലണ്ടിലെ ഉദ്യാനനഗരിയിലെ മുഴുവൻ കൂടാരയോഗങ്ങളിൽ നിന്നും ഔവർ ലേഡി ഓഫ് ജില്ലിംഗ്ഹാം പള്ളിയിലേക്ക് ക്നാനാനായക്കാർ ഒഴുകിയെത്തിയപ്പോൾ കെൻ്റിലെ ക്നാനായ ഒത്തൊരുമ വിരിയിച്ചതൊരായിരം പൂക്കൾ.       നാട്ടിലെ ഇടവകപ്പള്ളിയിലെ തിരുനാളിനെ അനുസ്മരിപ്പിയ്ക്കുന്ന രീതിയിൽ തോരണം കൊണ്ടും മുത്തുക്കുടകൾ കൊണ്ടും കമനീയമായി അലങ്കരിച്ച പള്ളിയങ്കണം തദ്‌ദേശീയരിൽ ഏറെ കൗതുകവും ആകാംക്ഷയും ജനിപ്പിച്ചു. 
        മിഷൻ ചാപ്ലയൻ ഫാ ജിബിൻപാറടിയിൽ കൊടിയേറ്റിയതോടെയാണ് ഭക്തിനിർഭരമായ തിരുനാൾ കർമമങ്ങൾക്ക് തുടക്കമായത്. ഫാ ജസ്റ്റിൻ കാരക്കാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരുനാൾ പാട്ടുകുർബാനയിൽ കെൻ്റ് റീജിയണിൽ ഉൾപ്പെട്ട മെഡ് വേ, മെയ്ഡ്സ്റ്റോൺ, ഈസ്റ്റ്ബോൺ, ഹോർഷം ആൻഡ് ഹേവാർഡ് ഹീത്ത്, കെൻ്റ് യൂണിറ്റുകളിൽ നിന്നും ലണ്ടൻ റീജിയണിൽ നിന്നുമുള്ള ക്നാനായക്കാർ ഒത്തുചേർന്ന് പങ്കെടുത്തപ്പോൾ ഉയർന്നത് ഇമ്പമേറിയ ക്നാനായത്ത നിമയുടെ ഗീതങ്ങൾ.
            വളരെ ചിട്ടയായും ഭംഗിയായും ആസൂത്രണം ചെയ്ത തിരുനാൾ പ്രദക്ഷിണം തിരുനാൾ കമ്മറ്റിയംഗങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നേറിയപ്പോൾ പങ്കെടുത്തവർക്കും കാണികൾക്കും കരളിന് കുളിർമ്മയേകുന്ന അനുഭവമായി.
           തിരുനാളിനു ശേഷം കഴിഞ്ഞ വർഷം മതബോധന പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും, കോവിഡ് കാലത്ത് സെൻ്റ് ജോൺ പോൾ സെക്കൻഡ് പ്രോപോസ്ഡ് മിഷൻ സംഘടിപ്പിച്ച നിരവധി മത്സരങ്ങളിലെ വിജയികൾക്കും സമ്മാനങ്ങൾ നൽകി.                                     ക്നാനായ പാട്ടുകളും നടവിളികളിലും മുഖരിതമായ ഉൽപ്പന്ന ലേലവും ഏലക്കാ മാല ലേലവും ഏറെ കൗതുകമുണർത്തി. ചാപ്ലയിൻ ജിബിൻ പാറടിയിൽ, കൈക്കാരൻമാരായ ഷിജോ കട്ടിപ്പറമ്പിൽ, ബിജു തോട്ടുപുറത്ത്, തിരുനാൾ കമ്മറ്റി കൺവീനർ ജിപ്റ്റോ മോൻ ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് നേത്യത്വമേകി.

ReplyForward
Facebook Comments

knanayapathram

Read Previous

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂൾ കെട്ടിടോദ്ഘാടനം നടത്തി

Read Next

UKKCA സംഘടിപ്പിയ്ക്കുന്ന All UK badminton ടൂർണമെൻ്റ് ഡിസംബർ 11 ന് ലെസ്റ്ററിൽ