Breaking news

സ്ട്രോക്ക് ഓൺ ട്രെന്റിൽ ക്നാനായ മാസ്സ് സെന്ററിന് ഗംഭീര തുടക്കം

stoke on trent & crewe ഏരിയായിലെ ക്‌നാനായക്കാര്‍ക്കായി ഒരു പുതിയ മാസ് സെന്ററിന് Stoke ല്‍ യ തുടക്കമായി. Stoke & Crewe ലെ ക്‌നാനായക്കാര്‍ വളരെക്കാലങ്ങളായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് ഇപ്പോള്‍ ഈ മാസ്സ് സെന്റററിന്റെ വരവോടെ സാദ്യമായിരിക്കുന്നത് . 16.10.2021 ശനിയാഴ്ച 2 മണിക്ക് ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ തിരിതെളിച്ച് സ്ട്രോക്ക് ഓൺ ട്രെന്റ് ക്നാനായ മാസ്സ് സെന്റർ ഔപചാരികമായി ഉദ്‌ഘാടനം ചെയ്തു. അതിനെ തുടര്‍ന്ന് ഫാ. സജി മലയിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അർപ്പിച്ചു .തദവസരത്തിൽ Stock on Trent ക്‌നാനായ യൂണിറ്റിന്റെ ഭാരവാഹികളും വുമന്‍സ് ഫോറം ഭാരവാഹികളും കെ.സി.വൈ.എല്‍. ഭാരവാഹികളും ക്വയർ അംഗങ്ങളും അള്‍ത്താര ശുശ്രൂഷകരും ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കാളികളായി.Stoke on Trent & Crewe ഏരിയായിലെ ക്‌നാനായ മാസ് സെന്ററിനുവേണ്ടി St. Georgery RL Church, Logton വിട്ടു നല്‍കിയ ഫാ. ഡേവിഡിനും മാസ് സെന്റര്‍ അനുവദിച്ച സജി അച്ചനും സ്ട്രോക്ക് ഓൺ ട്രെന്റ് ക്‌നാനായ യൂണിറ്റ് പ്രസിഡന്റ് എബ്രഹാം ഫെലിക്‌സ് പ്രത്യേകം നന്ദി പറഞ്ഞു. സെന്റ് മേരീസ് ക്‌നാനായ മിഷന്‍ മാഞ്ചസ്റ്ററിലെ കൈക്കാരന്മാരും സന്നിഹിതരായിരുന്നു. അവര്‍ പുതിയ മാസ് സെന്ററിനു പ്രത്യേകം ആശംസകള്‍ നേര്‍ന്നു സംസാരിച്ചു . കുര്‍ബാനയുടെ അവസാനം പാച്ചോര്‍ നേര്‍ച്ച ഉണ്ടായിരുന്നു. ഇനി മുതൽ എല്ലാ മാസവും കുര്‍ബാനയും കുട്ടികള്‍ക്കായി വേദപഠനവും ഉണ്ടായിരിക്കും

Facebook Comments

Read Previous

ഞീഴൂർ പാറശ്ശേരിയിൽ ഞാറക്കാട്ടിൽ തോമസ് (കൊച്ച്, 85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കൂട്ടിക്കല്‍ പഞ്ചായത്തിലെ ആളുകള്‍ക്ക് സഹായ ഹസ്തമൊരുക്കി കോട്ടയം അതിരൂപത