Breaking news

മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിക്ക് ക്നാനായ റീജിയണിൽ തുടക്കമായി

താമ്പാ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് അമേരിക്കയിലെ ക്നാനായ കത്തോലിക് റീജിയണിൽ വർണ്ണാഭമായ തുടക്കം. ഒക്ടോബർ മൂന്നാം തിയതി ഫ്ലോറിഡയിലെ താമ്പാ സേക്രഡ്‌ ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ദൈവാലയത്തിൽ വച്ചായിരുന്നു റീജിയണൽ തലത്തിലുള്ള ഉദ്ഘാടനം. 

താമ്പാ ഇടവക വികാരിയും ക്‌നാനായ റീജിയണൽ മിനിസ്ട്രികളുടെ കോർഡിനേറ്ററുമായ ഫാ. ജോസ് ആദോപ്പിള്ളിൽ ജൂബിലി തിരി തെളിച്ചുകൊണ്ട് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്‌തു. തുടർന്ന് വിശുദ്ധ കുർബാനയും പതാക ഉയർത്തലും നടത്തി. 

മിഷൻ ലീഗ് റീജിയണൽ വൈസ് ഡയറക്ടർ സിസ്റ്റർ സാന്ദ്ര എസ്.വി.എം., ഇടവകയിലെ മതബോധന ഡയറക്ടർ ഡസ്റ്റിൻ മുടിയകുന്നേൽ എന്നിവർ പ്രസംഗിച്ചു. മിഷൻ ലീഗ് യൂണിറ്റ് ഭാരവാഹികളായ മാത്യു നെല്ലിക്കൽ, ലീഹ് മണിപറമ്പിൽ, ജെസീക്ക മൂശാരിപ്പറമ്പിൽ, മറിയം കൈമാരിൽ, യൂണിറ്റ് ഓർഗനൈസർമാരായ സിറിയക് ചാഴികാട്ട്, അലിയ കണ്ടാരപ്പള്ളിൽ, ബിനു ഓടിമുഴങ്ങയിൽ,  സിസ്റ്റർ മീരാ എസ്.വി.എം. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അന്നേ ദിവസം തന്നെ ക്നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകകളിലും മിഷനുകളിലും മിഷൻ ലീഗ് പ്ളാറ്റിനം ജൂബിലിയുടെ യൂണിറ്റ് തല ഉദ്ഘാടനവും നടന്നു.

1947 -ൽ ഇന്ത്യയിലെ ഭരണങ്ങനത്ത് എബ്രഹാം പല്ലാട്ടുകുന്നേലിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച ചെറുപുഷ്‌പ മിഷൻ ലീഗ് ഇന്ന് അന്തർദേശീയ സംഘടനയായി വളർന്നിരിക്കുന്നു. 74 വർഷങ്ങൾക്ക് മുമ്പ് ഒക്ടോബർ മൂന്നിന് കോട്ടയം മെത്രാനായിരുന്ന മാർ തോമസ്സ് തറയിലായിരുന്നു മിഷൻ ലീഗ് ഉദ്ഘാടനം ചെയ്‌തത്. 

ഇന്ന് അമേരിക്കയിലെ ക്നാനായ കത്തോലിക് റീജിയണിലെ എല്ലാ ഇടവകളിലും മിഷൻ ലീഗ് സജീവമായി പ്രവർത്തിച്ചു വരുന്നു. റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോലിൽ, സിജോയ് പറപ്പള്ളിൽ, സുജ ഇത്തിതറ, സിസ്റ്റർ സാന്ദ്ര എസ്.വി.എം. എന്നിവരുടെ നേതൃത്വത്തിലുള്ള റീജിയണൽ കമ്മിറ്റി മിഷൻ ലീഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

Facebook Comments

knanayapathram

Read Previous

മിഷന്‍ലീഗ് അതിരൂപതാതല പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം

Read Next

ആസ്ഥാന മന്ദിരത്തിൽ ആവേശം അലകടലായെത്തിയ ആഘോഷ ദിനമാക്കി, UKKCA യുടെ ക്നായിതൊമ്മൻ പ്രതിമാസ്ഥാപനം