ചിക്കാഗോ: ക്‌നാനായ കത്തോലിക്കാ പുനരൈക്യ പ്രസ്ഥാനത്തിന് മലങ്കര റീത്ത് സ്ഥാപിച്ചൂകിട്ടിയതിന്റെ ശതാബ്ദി ആഘോഷിച്ചു. 1653 ല്‍ കുനംകുരിശ് സത്യത്തിനുശേഷം യാക്കോബായ വിശ്വാസം സ്വീകരിച്ചവരുടെ പിന്‍തലമുറയില്‍പ്പെട്ടവര്‍ കത്തോലിക്കാ വിശ്വാസത്തിലേയ്ക്കു് പുനരൈക്യ പ്പെട്ടുവാന്‍ ആഗ്രഹിച്ചവര്‍ക്കുവേണ്ടി 1921 ലാണ് മലങ്കര റീത്ത് റോമാ സിംഹാസനം ആദ്യമായി സ്ഥാപിച്ചുതന്നത്. അന്ന് കോട്ടയം രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ അലക്‌സാണ്ഡര്‍ ചൂളപ്പറമ്പില്‍ ലാണ് പുനരൈക്യ ശ്രമങ്ങള്‍ക്കു് നേതൃത്വം നല്കിയത്. കോട്ടയം അതിരൂപതയില്‍ ഇന്ന് സീറോ മലബാര്‍, സിറോ മലങ്കര എന്നീ രണ്ടു റീത്തുകളില്‍ ആരാധനക്രമം പരികര്‍മ്മം ചെയ്യുന്നുണ്ട്. ഈ ചരിത്ര സംഭവത്തിന്റെ ശദാബ്ധിയാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 19 ഞായറാഴ്ച വൈകിട്ട് 5.30ന് ചിക്കാഗോ സെ. മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ വച്ച് ഫാ.ബാബു മഠത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു. ഫാ. തോമസ് മുളവനാല്‍, ഫാ. റെജി തണ്ടാശ്ശേരി, ഫാ. ജോസഫ് തച്ചാറ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.
വി. കുര്‍ബാനയ്ക്കു ശേഷം ചേര്‍ന്ന ശദാബ്ദി സമ്മേളനം വികാരി ജനറാള്‍ മോണ്‍. തോമസ് മുളവനാല്‍ ഉദ്ഘാsനം ചെയ്തു. ഡാളസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. റെനി കട്ടേല്‍, കെ.സി.സി.എന്‍. എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ഫാ. ജോസഫ് തച്ചാറ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു.
കോട്ടയം അതിരൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്, അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രേം, അഭിവന്ദ്യ ഫീലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നീ പിതാക്കന്മാരുടെ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയ ആശംസകള്‍ ചടങ്ങിനെ ഏറെ ധന്യമാക്കി. ചിക്കാഗോ മലങ്കര ദൈവാലയത്തില്‍ നിന്നും സ്ഥലം മാറുന്ന വികാരി ഫാ.ബാബു മഠത്തിപ്പറമ്പിലിന് യാത്രയയപ്പും തദവസരത്തില്‍ നടത്തപ്പെട്ടു. ശ്രീമതി ജെസ്സി സിറിയക് തോട്ടിച്ചിറ ചടങ്ങിന്റെ സമാപനത്തില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു.