Breaking news

ദുബായ് കെ സി സി യുടെ ഓണാഘോഷം വർണ്ണാഭമായി

ദുബായ് കെ സി സി യുടെ നേതൃത്വത്തിൽ 2021 വർഷത്തെ ഓണാഘോഷം കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് സെപ്റ്റംബർ മാസം 10-ാം തീയതി ദുബായ് ജേക്കബ് ഗാർഡൻ ഹോട്ടലിൽ വച്ച് നടത്തപ്പെട്ടു.കെ സി സി യു എ ഇ ചെയർമാൻ ശ്രീ ജോസഫ് മാത്യു പ്ലാംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ , കെ സി സി ദുബായ് പ്രസിഡണ്ട് ശ്രീ ജോബി ജോസഫ് വള്ളിനായിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു.കുടുംബയോഗം സെക്രട്ടറി ശ്രീ ജോസഫ് പുളിക്കൽ സ്വാഗതമാശംസിച്ചു തുടങ്ങിയ യോഗത്തിൽ കുടുംബയോഗങ്ങളിൽ ഉള്ള യുവജനങ്ങളുടെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.ദുബായ് കെസിസിയുടെ തുടക്കകാലം മുതൽ 30 വർഷത്തോളമായി കമ്മിറ്റിയിൽ പ്രവർത്തിച്ച് ,യുഎഇയിലും, മിഡിൽ ഈസ്റ്റിലും, ആഗോളതലത്തിലുള്ള സംഘടനകളിലും സമുദായ അഭിവൃദ്ധിക്കുവേണ്ടി നിർണായകമായ പങ്കു വഹിച്ചുവരുന്ന ശ്രീ ജോപ്പൻ ഫിലിപ്പ് മണ്ണാട്ട്പറമ്പിലിനെ തദ്ധവസരത്തിൽ യൂണിറ്റിലെ മുതിർന്ന അംഗങ്ങളും DKCC ഡെലിഗേറ്റ്കളുമായ ശ്രീ ടോമി സൈമൺ നെടുങ്ങാട്ട് , ശ്രീ വി സി വിൻസെൻറ് വലിയവീട്ടിൽ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിക്കുകയും, അതിനു ശേഷം കെ സി സി യു എ ഇ ചെയർമാൻ, കെ സി സി ദുബായ് പ്രസിഡൻറ് എന്നിവർ ചേർന്ന് മെമെൻ്റോ കൈമാറുകയും ചെയ്തു. ദുബായ് KCSL ഭാഗമായി നടന്ന ഓൺലൈൻ കോമ്പറ്റീഷൻ Showscape 2.0യുടെ വിജയികൾക്കും 10 , +2 ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ യൂണിറ്റിലെ കുട്ടികൾക്കും മെമെൻ്റോയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയുണ്ടായി. കെ സി സി ദുബായ് എൻ്റർടൈമെൻറ് കോർഡിനേറ്റർ ശ്രീ ഷാജു ജോസഫിന്റെ നന്ദി പ്രകാശത്തോടെ ഓണാഘോഷത്തിന് തിരശീലവീണു.കോവിഡിനോടനുബന്ധിച്ച് ഉണ്ടായ ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷം നടന്ന ഒത്തുകൂടലും ഓണസദ്യയും ഓണക്കളികളും എല്ലാം കുടുംബാംഗങ്ങൾക്ക് വളരെ ഹൃദ്യവും ആസ്വാദ്യകരവും ആയിരുന്നു.

ഈ ഓണാഘോഷത്തിൻ്റെ വിജയത്തിനായി ചുക്കാൻപിടിച്ച കെ സി സി ദുബായ് ട്രഷറർ അലക്സാണ്ടർ കുര്യാക്കോസ്, ലൂക്കോസ് തോമസ് എരുമേലിക്കര,മനു എബ്രഹാം നടുവത്തറ, തുഷാർ ജോസ് കണിയാമ്പറമ്പിൽ എന്നിവരുടെയും ദുബായ് യൂണിറ്റിന്റെ ഭാഗമായ KCYL, KCSL , KCWA എന്നീ സംഘടനകളുടെ പ്രവർത്തനം വളരെ പ്രശംസനീയം ആയിരുന്നു.

Facebook Comments

knanayapathram

Read Previous

ചെറുകര തേക്കുംകാട്ടില്‍ എസ്തപ്പാന്‍ T.O. (കൊച്ചേട്ടായി, 69) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്രൈസ്റ്റ് നഗർ (60 കവല) കുര്യന്‍കരോട്ട് ഏലിക്കുട്ടി തോമസ് (പെണ്ണമ്മ, 72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE