Breaking news

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തിന് സ്വാഗത നൃത്തത്തിലൂടെ വിസ്മയം തീർക്കാൻ യു കെ കെ സി വൈ എൽ

മാത്യു പുളിക്കതൊട്ടിയിൽ പി ആർ ഓ
യുകെകെസിഎ.

ക്നാനായ ഗോത്ര പിതാവിൻറെ പ്രതിമാ സ്ഥാപന ദിനം ഉജ്ജ്വല സ്വാഗത നൃത്തത്തിലൂടെ അവിസ്മരണീയമാക്കാൻ ക്നാനായ യുവജനങ്ങൾ പരിശീലനം തുടങ്ങി. കേരളക്കരയിൽ ക്രൈസ്തവ വിശ്വാസം ആളിക്കത്തിക്കാൻ കടൽകടന്നെത്തിയ വീര നായകനെ ഇനി അപമാനത്തിന്റെയും മറവി യുടെയും കയങ്ങളിൽ ഒഴുക്കി വിടില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് യുകെയിലെ ക്നാനായ യുവജനങ്ങൾ. ക്നായിതൊമ്മൻ പ്രതിമാ സ്ഥാപനം യുകെകെസിഎ പ്രഖ്യാപിച്ച ഉടനെ സ്വാഗത നൃത്തവുമായി ഞങ്ങളുണ്ട് ഒപ്പം എന്ന വാക്കു തന്ന ക്നാനായ കരുത്തന്മാർ വീരനായകൻ ക്നായിത്തോമാ പ്രതിമയ്ക്ക് രാജകീയ സ്വീകരണം ഒരുക്കുകയാണ് സ്വാഗത നൃത്തത്തിലൂടെ.

സ്വാഗത നൃത്തം എന്ന സങ്കല്പത്തിനു തന്നെ വ്യത്യസ്തത ഏകാനായി ക്നായിത്തോമ്മായുടെ കപ്പൽയാത്ര പുനർ അവതരിപ്പിക്കുന്ന സ്വാഗത നൃത്തം ഒക്ടോബർ 2 ലെ ഏറ്റവും ആകർഷകമായ ദൃശ്യ വിരുന്നാകുമെന്നതിൽ ukkcyl ഭാരവാഹികളായ ആയ ടോം ഡെന്നീസ് വഞ്ചിത്താനത്ത്, സ്നേഹ ബെന്നി മാവേലി, ആഷിൻ നെല്ലമറ്റം എന്നിവർ നേത്രത്തം കൊടുക്കുന്ന കമ്മറ്റിക്ക് സംശയമേതുമില്ല.

യുകെ ക്നാനായ യുവ ജനങ്ങളുടെ കരുത്തും കരൾ ഉറപ്പും വിളിച്ചോതി തെക്കൻസിൻറെ പിള്ളേർ ചടുല നൃത്തചുവടുകളുമായി ആസ്ഥാനമന്ദിരത്തിൽ വിസ്മയം തീർക്കുമ്പോൾ ആഗോള ക്നാനായ സമൂഹത്തിനു തന്നെ അഭിമാനപൂർവം നെഞ്ചിൽ കൈ വച്ച് പറയാം ഇല്ല നട വിളികൾ അവസാനിക്കില്ല.

Facebook Comments

knanayapathram

Read Previous

ചാരമംഗലം മാടശ്ശേരിൽ ആൻസി സൈമൺ (65) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

500 കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കി കെ.എസ്.എസ്.എസ്