Breaking news

ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് നവദമ്പതികൾക്ക് സ്വീകരണം ഒരുക്കാൻ യുകെകെസിഎ

മാത്യു പുളിക്കതൊട്ടിയിൽ
പി ആർ ഓ
യുകെകെസിഎ

യുകെകെസിഎ ഒക്ടോബർ രണ്ടിന് നടത്തുന്ന ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തോട് അനുബന്ധിച്ച് യുകെ ക്നാനായ നവദമ്പതികൾക്ക് സ്വീകരണം ഒരുക്കുന്നു.

സ്വവംശ വിവാഹ നിഷ്ഠ യെക്കുറിച്ച് ഏറെ സംസാരിച്ച എസ്രാ പ്രവാചകന്റെ കബറിടം സന്ദർശിച്ചു യാത്ര തുടങ്ങിയ ക്നായി തോമാ യുടെ മക്കൾ കുടിയേറ്റ നാട്ടിലും ക്നാനായ പാരമ്പര്യം കൈവിടാതെ സമുദായത്തെ വാരി പുണരുമ്പോൾ പ്രവാചക പരമ്പരയിൽ പെട്ടവരുടെ അഭിമാന നിമിഷങ്ങൾ ആഘോഷമാക്കുകയാണ് യുകെകെസിഎ.

സ്വ വംശ വിവാഹ ഇല്ലെങ്കിൽ ക്നാനായ സമുദായം ഇല്ലാതാകുന്നത് കൊണ്ട് ക്നാനായ സമുദായത്തിൻറെ ജീവവായു എന്ന് കരുതാവുന്ന സ്വവംശ വിവാഹ നിഷ്ഠ കടലുകൾ കടന്നിട്ടും കാത്തു പാലിക്കുന്നവരെ അഭിനന്ദിക്കാൻ അവസരമൊരുക്കുകയാണ് ആണ് യുകെകെസിഎ.

‘”മകനെ എല്ലാതരം അ ധാർമികതയിൽ നിന്നും നിന്നെ കാത്തുകൊള്ളുക, നിൻറെ പൂർവികരുടെ ഗോത്രത്തിൽനിന്നു മാത്രം ഭാര്യയെ സ്വീകരിക്കുക, അന്യ ജാതികളിൽ നിന്ന് വിവാഹം ചെയ്യരുത് നാം നാം പ്രവാചകൻമാരുടെ സന്തതികളാണ് മകനെ നിൻറെ പൂർവ പിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക് യാക്കോബ് എന്നിവരെല്ലാം തങ്ങളുടെ ചർച്ചക്കാരുടെ ഇടയിൽ നിന്നാണ് ഭാര്യമാരെ തെരഞ്ഞെടുത്തത് എന്ന കാര്യം നീ അനുസ്മരിക്കണം സന്താനങ്ങൾ വഴി, അവർ അനുഗ്രഹീതരായി”
തോബിത് (4 :12 )

ആയിരം ദേശങ്ങളിൽ കുടിയേറിയാലും ആദിത്യ ചന്ദ്രന്മാർ ഉള്ള നാൾ വരെ ബറു മറിയം സ്തുതിപ്പ് അനവരതം മുഴങ്ങട്ടെ എന്ന പ്രാർത്ഥനയുമായി ഒക്ടോബർ രണ്ടിലെ ക്നായിതൊമ്മൻ പ്രതിമ സ്ഥാപന ഇതോടനുബന്ധിച്ചു നടക്കുന്നു നവദമ്പതിമാർ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നവ ദമ്പതിമാർ യുകെകെസിഎ ജനറൽ സെക്രട്ടറി ജിജി വരിക്കാശ്ശേരിയുടെയോ പ്രതിമാ സ്ഥാപന ദിന ചടങ്ങുകളുടെ ചീഫ് കോർഡിനേറ്റർ എബി കുടിലിൽൻറെയോ പക്കൽ പേര് നൽകേണ്ടതാണ് .

Facebook Comments

knanayapathram

Read Previous

കൊങ്ങാണ്ടൂര്‍ സെന്റ്.ജോസഫ് സ് എല്‍.പി സ്‌കൂള്‍ കെട്ടിടം വെഞ്ചരിപ്പ് കർമ്മം മാര്‍ മാത്യു മൂലക്കാട്ട് നിർവഹിച്ചു .

Read Next

പയ്യാവൂർ/ ടെക്സാസ് : കുന്നാംപടവിൽ പെണ്ണമ്മ ഹൂസ്റ്റണില്‍ നിര്യാതയായി