Breaking news

നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സാധിക്കും – വി.എന്‍. വാസവന്‍

കോട്ടയം: നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് അതിജീവനത്തിന്റെ പുതിയ പാതകള്‍ തുറക്കുവാന്‍ സാധിക്കുമെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കോവിഡ് പ്രതിരോധത്തിന് ഏറെ സഹായകമാകുന്ന അള്‍ട്രാവയലറ്റ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യയുടെ കേരളത്തിലെ ഔദ്യോഗിക ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധിയുടെ ഈ കാലഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് ഓരോരുത്തരും അവലമ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യയുടെ സഹയത്തോടെ കോവിഡ് വൈറസിന്റെ വ്യാപനത്തെ തടയുവാന്‍ സാധിക്കുന്നതൊടൊപ്പം സുഗമമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തോമസ് ചാഴികാടന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ, കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.എസ്.എസ്.എസ് ഗുഡ് സമരിറ്റന്‍ സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ടിസിയോണ്‍ എച്ച്.എസ്.ഇ ഡയറക്ടര്‍ ടോണി ജോസഫ്, മാനേജിംഗ് ഡയറക്ടര്‍ ഷാജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മുത്തോലത്ത് ഓഡിറ്റോറിയത്തിന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ലഭ്യമാക്കുന്ന ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യ സര്‍ട്ടിഫിക്കറ്റ് മന്ത്രി വി.എന്‍ വാസവനില്‍ നിന്നും മാര്‍ മാത്യു മൂലക്കാട്ട് ഏറ്റുവാങ്ങി. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചിന്റെ അംഗീകരത്തോടെ കോട്ടയം ജില്ലയിലെ ചിങ്ങവനത്തുള്ള ടിസിയോണ്‍ എച്ച്.എസ്.ഇ വികസിപ്പിച്ചെടുത്ത  പ്യൂരിസോള്‍ യു.വി.സി എയര്‍ ഡിസ്ഇന്‍ഫെക്ഷന്‍ സിസ്റ്റമാണ് (ജൗൃലീീൌഹ ഡഢഇ അശൃ ഉശശെിളലരശേീി ട്യേെലാ) ചേര്‍പ്പുങ്കല്‍ മുത്തോലത്ത് ഓഡിറ്റോറിയത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ഓഡിറ്റോറിയം പോലുള്ള വലിയ സമ്മേളന ഹാളുകളിലും ക്ലാസ് മുറികളിലും വാണിജ്യ സ്ഥാപനങ്ങളിലും മാളുകളിലും അള്‍ട്രാവയലറ്റ് ഡിസ്ഇന്‍ഫെക്ഷന്‍ സാങ്കേതിക വിദ്യ ക്രമീകരിക്കുന്നതിലൂടെ കോവിഡ് വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവയുടെ വ്യാപനം തടയുവാന്‍ സാധിക്കും. എ.സി ഡക്റ്റുകളില്‍ സ്ഥാപിക്കുവാന്‍ കഴിയത്തക്ക വിധത്തിലാണ് ഈ സംവിധാനം രൂപകല്പന ചെയ്തിട്ടുള്ളത്.

Facebook Comments

Editor

Read Previous

പ്രതിസന്ധികളെ കരളുറപ്പോടെ നേരിടാനുറച് യുകെകെസിഎ, പ്രതിമ സ്ഥാപനം ഒക്ടോബർ രണ്ടിന് ആസ്ഥാന മന്ദിരത്തിൽ വച്ച് നടത്തുമെന്ന് സെൻട്രൽ കമ്മറ്റി

Read Next

ഹൂസ്റ്റൺ (ഇരവിമംഗലം) പരേതനായ പൂതക്കരി കുഞ്ഞേപ്പിന്റെ ഭാര്യ മറിയക്കുട്ടി (96) അമേരിക്കയിൽ നിര്യാതയായി