മാത്യു ജേക്കബ് പുളിക്കതൊട്ടിൽ
പി ആർ ഒ യു കെ കെ സി എ
ആർത്തിരമ്പുന്ന തിരമാലകെളയും വീശിയടിക്കുന്ന കടൽ കാറ്റിനെയും കൂസാതെ 72 കുടുംബങ്ങളെ കൊടുങ്ങല്ലൂരിൽ എത്തിച്ച ക്നായി തോമായുടെ 72 കിലോ തൂക്കമുള്ള പ്രതിമസ്ഥാപനം ഒക്ടോബർ രണ്ടിന് യുകെകെസിഎ ആസ്ഥാന മന്ദിരത്തിൽ വച്ച് വെച്ച് നടക്കുന്നു. യൂറോപ്പിൻ നെ ചരിത്രത്തിലാദ്യമായി നടത്തുന്ന സ്ഥാപനത്തിൻറെ വ്യാപനത്തിനു ശേഷം ആസ്ഥാന മന്ദിരത്തിൽ ഉണ്ടായ അസാധാരണമായ വൻ അഗ്നിബാധ പ്രതിമസ്ഥാപനത്തെ ആശങ്കയിലാഴ്ത്തി യിരുന്നു. ആശയകുഴപ്പങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് പ്രതിമ സ്ഥാപനം പ്രഖ്യാപിച്ചിരുന്നു തീയതിക്കും സ്ഥലത്തിനും മാറ്റമില്ലാതെ, വെല്ലുവിളികൾക്ക് മുമ്പിൽ പതറാതെ, സമുദായപക്ഷ നിലപാടുകളിൽ വെള്ളം ചേർക്കാതെ മുന്നോട്ടുപോകാനുള്ള തീരുമാനത്തിന് ക്നാനായ സമുദായ അംഗങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
ആസ്ഥാനമന്ദിരത്തിൽ ആളിപ്പടർന്ന അഗ്നി നാമ്പുകൾ മേൽക്കൂരയോളം എത്തിയിട്ടും അതേ സ്ഥാനത്ത് ഉണ്ടായിരുന്ന രണ്ടു ക്നായിതൊമ്മൻ ചിത്രങ്ങൾക്ക് ഒരു പോറൽ പോലും ഏൽക്കാതെ നിൽക്കുന്ന കാഴ്ച അന്വേഷണത്തിന് എത്തിയ പോലീസ് വിഭാഗം ഭാഗം ആശ്ചര്യത്തോടെ ചൂണ്ടിക്കാണിച്ചത് സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്ക് നൽകിയ ആവേശം ചെറുതായിരുന്നില്ല. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും കു കൊടുങ്കാറ്റിനും പേമാരിക്കും , തീപിടിത്തത്തിനു തകർക്കാൻ ആവാതെ ക്നാനായസമൂഹം സൂര്യചന്ദ്രന്മാർ ഉള്ള നാൾ വരെ തല ഉയർത്തി നിൽക്കുക തന്നെ ചെയ്യും എന്ന് ഉറക്കെ പ്രഖ്യാപിച്ചു യുകെകെസിഎസംഘടിപ്പിക്കുന്ന ക്നായിതൊമ്മൻ പ്രതിമ സ്ഥാപനത്തിലേക്ക് യുകെയിലെ മുഴുവൻ ക്നാനായക്കാരുടെ ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി, സെൻട്രൽ കമ്മിറ്റിയംഗങ്ങളായപ്രസിഡണ്ട്: തോമസ് ജോൺ വരികാട്ട്,വൈസ് പ്രസിഡണ്ട് : ബിജി മാംകൂട്ടത്തിൽ,സെക്രട്ടറി: ജിജി വരിക്കാശ്ശേരി,ജോയിൻ സെക്രട്ടറി: ലൂബി വെള്ളാപ്പള്ളിൽ
ട്രഷറർ : മാത്യു പുളിക്ക തൊട്ടിൽ,ജോയിൻറ് ട്രഷറർ: എബി കുടിലിൽ
അഡ്വൈസർ മാരായ തോമസ് തൊണ്ണ്മാവുങ്കൽങ്കൽ സാജു പാണാപറമ്പിൽ എന്നിവർ അറിയിച്ചു