Breaking news

ആട് വളര്‍ത്തല്‍ പദ്ധതി ധനസഹായം വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ വരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ആട് വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ (റിട്ടേയേര്‍ഡ്) വി.എം ചാക്കോ, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ സിന്ധു ദേവസ്യ, രാധികാ രമേശന്‍, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എസ്.എസ്.എസ് കടുത്തുരുത്തി, കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, ഉഴവൂര്‍ എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പേര്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിയ്ക്കായി സബ്‌സിഡിയോടുകൂടി ധനസഹായം ലഭ്യമാക്കിയത്.

Facebook Comments

knanayapathram

Read Previous

മുൻ കേരളാ സ്റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറൽ അരീക്കര മുപ്രാപ്പള്ളിൽ അഡ്വ. കെ.സി. പീറ്റര്‍ (74) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

മൂന്നാം വാർഷികത്തിനൊരുങ്ങി ന്യൂജേഴ്സി ഇടവക