കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കൃഷി സമുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്ക് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ടിബി സെന്റര്‍ ഒഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 14ാം വാര്‍ഡ് മെമ്പര്‍ ജെയ്‌നി തോമസ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ജേക്കബ്, അയ്മനം ഗ്രാമപഞ്ചായത്ത് 18-ാം വാര്‍ഡ് മെമ്പര്‍ ശോശാമ്മ ഷാജി എന്നിവര്‍ പ്രസംഗിച്ചു. തെരഞ്ഞെടുക്കപ്പെട്ട 50 കര്‍ഷകര്‍ക്കാണ് കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സബ്‌സിഡിയോടുകൂടിയുള്ള ധനസഹായം ലഭ്യമാക്കിയത്.