Breaking news

Kent Region Knanaya Youth Meet ആവേശോജ്വലമായി.

യുകെ യിലെ ക്നാനായ സമുദായത്തിന്റെ  ഐക്യം വിളിച്ചോതിക്കൊണ്ട്, കോട്ടയം അതിരൂപതാ സ്ഥാപനത്തിന്റെ നൂറ്റിപ്പതിനൊന്നാം  വാർഷികദിനത്തിൽ   UKKCYL Kent region യുവജന സംഗമം ആവേശഭരിതമായി പര്യവസാനിച്ചു. St. John Paul II Knanaya Proposed Mission ന്റെ ഭാഗമായുള്ള Ashford, Cantebury, Maidstone, Medway, East Sussex, Horsham, Haywards heath എന്നിവിടങ്ങളിൽ നിന്നും  60 ഓളം യുവജനങ്ങൾ പങ്കെടുത്ത ഈ സംഗമം Aylesford ലെ പരി.അമ്മയുടെ തിരുമുറ്റത്ത് അരങ്ങേറിയപ്പോൾ അതിന് മാധുര്യമേറി. UKKCYL Kent Region President, Arun Lukose നോടൊപ്പം കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകിയ ഈ പ്രോഗ്രാമിന്  Fr. Jibin Paradiyil തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന Ice breaking, ഓണക്കളികൾ, വടംവലി മത്സരം എന്നിവയിലൂടെ യുവജനങ്ങൾക്ക് പരസ്പരം അറിയുവാനും, കൂട്ടായ്മകൾ  കൂടുതൽ ശക്തമാക്കാനും സാധിച്ചു. UKKCA ട്രഷററും, മതബോധന അദ്ധ്യാപകനുമായ Mr. Mathew Pulickathottiyil ക്നാനായ സമുദായത്തെപ്പറ്റി മൂല്യമുള്ള അറിവുകൾ പറഞ്ഞു നൽകി. Mr. Benny George ന്റെ നേതൃത്വത്തിലുള്ള UKKCYL Animators ന്റെ അക്ഷീണ പരിശ്രമവും, UKKCYL നാഷണൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യവും യുവജനങ്ങൾക്ക്  പുത്തനുണർവേകി. ആവേശഭരിതമായ മത്സരങ്ങൾക്കും, സമ്മാനദാനങ്ങൾക്കും, നട വിളികൾക്കും ശേഷം വി. കുർബാനയോടുകൂടി പര്യവസാനിച്ച ഈ യുവജന ദിനാഘോഷത്തിലൂടെ ക്രൈസ്തവ വിശ്വാസത്തിലും , സമുദായ ബോധ്യങ്ങളിലും ആഴപ്പെടാൻ ഏവർക്കും സാധിക്കട്ടെ.

Facebook Comments

knanayapathram

Read Previous

വി.ജോൺ ന്യൂമാന്റെ തിരുനാൾ ഭക്തിസാന്ദ്രം

Read Next

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്