Breaking news

പുതുവേലിയില്‍ ‘ കൈത്താങ്ങ് ’ പദ്ധതി ഉദ്ഘാടനം ചെയ്തു

പുതുവേലി: കെ സി സി പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇടവകയിലെ വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ വീടുകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച*ഒരു കൈത്താങ്ങ്* എന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ അന്‍പതിനായിരം രൂപ നല്കി നിര്‍വ്വഹിച്ചു.

പ്രസ്തുത ചടങ്ങില്‍ വച്ച് അതിരൂപത സ്ഥാപകദിനത്തോടനുബന്ധിച്ച് യൂണിറ്റ് തലത്തില്‍ നടത്തിയ ക്‌നാനായ അച്ചായന്‍, അച്ചായത്തി, ക്നാനായ ദമ്പതി മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിന്‍സണ്‍ പെരുന്നിലത്തില്‍, വൈ. പ്രസിഡന്റ് ബിജു കല്ലുംപുറത്ത്, സെക്രട്ടറി ബ്ലസന്‍ ചിറയത്ത്, ട്രഷറര്‍ ടോം കീപ്പാറയില്‍, ഫൊ. പ്രതിനിധി ജോസ് ചിറയത്ത്, ജോ. സെക്രട്ടറി ജോസ് ചിറയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

അതിരൂപതാ സ്ഥാപന ദിനത്തിന്റെ ഭാഗമായി ഫാ. തോമസ് പെരുന്നിലത്തില്‍ ബലിയര്‍പ്പിച്ചു. വികാരി ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ സന്ദേശം നല്കി. തുടര്‍ന്ന് വികാരി അതിരൂപതാ പതാക ഉയര്‍ത്തുകയും കെ സി സി യുടെ നേതൃത്വത്തില്‍ അതിരൂപതാ സ്ഥാപന ദിനത്തിന്റെ സന്തോഷം മധുരം പങ്കുവച്ച് ഇരട്ടിപ്പിക്കുകയും ചെയ്തു.

Facebook Comments

knanayapathram

Read Previous

കൃഷി പ്രോത്സാഹന പദ്ധതി ധനസഹായം ലഭ്യമാക്കി കെ.എസ്.എസ്.എസ്

Read Next

വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ സഹായിക്കുന്ന നന്മമരങ്ങളാണ് അദ്ധ്യാപകര്‍ – മാര്‍ മാത്യു മൂലക്കാട്ട്