Breaking news

18 വയസ്സിന് മുകളിൽ ഫസ്റ്റ് ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കി ഉഴവൂർ ഗ്രാമപഞ്ചായത്ത്

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ പലവിധ കാരണങ്ങളാൽ വാക്‌സിൻ വേണ്ട എന്ന് വെച്ചവർ ഒഴികെ, ഗർഭിണികളും, കിടപ്പുരോഗികളും ഉൾപ്പെടെ വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹരായ മുഴുവൻ ആളുകൾക്കും വാക്‌സിനേഷൻ ലഭിച്ചതായി  പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു. ഉഴവൂർ പഞ്ചായത്തിലെ 15795 ആളുകൾക്കാണ്  ഒരു ഡോസ് വാക്‌സിൻ എങ്കിലും ലഭ്യമാക്കാൻ സാധിച്ചത്. കൂട്ടായ പരിശ്രമത്തിലൂടെ ആണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് എന്നും,  ഇതിന്റെ പിന്നിൽ പ്രവർത്തിച്ച, കെ.ആർ.നാരായണൻ മെമ്മോറിയൽ  ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ജെസ്സി ജോയ് സെബാസ്റ്റ്യൻ,  പൊതുജനാരോഗ്യ ആരോഗ്യ വിഭാഗം ചാർജ് ഓഫീസർ ഡോ മാമ്മൻ പി ചെറിയാൻ, വാക്സിനേഷൻ ചാർജ് ഓഫീസർ മാരായ ഡോ ജയദേവ്, ഡോ അഞ്ചു, ലേഡി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീമതി. മിനി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ രാജേഷ് രാജൻ,  ജെ എച് ഐ മാർ,  ജെ പി എച്‌ എൻ മാർ, ആശാപ്രവർത്തകർ, പാലിയേറ്റീവ് ജീവനക്കാർ,  പഞ്ചായത്ത് മെമ്പർമാർ, കെ ആർ നാരായണൻ ആശുപത്രിയിലെ മറ്റു ഡോക്ടർമാർ, ജീവനക്കാർ, പഞ്ചായത്തിലെ ജീവനക്കാർ എന്നിവരുടെ  കൂട്ടായ പരിശ്രമവും, ജനങ്ങളുടെ സഹകരണവും ആണ് ഈ നേട്ടത്തിന് പിന്നിൽ എന്നും എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.അലർജി, മറ്റ് ഗുരുതരമായ അസുഖങ്ങൾ ഉള്ളവർ, കോവിഡ് ബാധിച്ചു മൂന്ന് മാസം തികയാത്തവർ, വാക്‌സിൻ എടുക്കാൻ താല്പര്യമില്ലാത്തവർ തുടങ്ങിയ  402 ആളുകൾ മാത്രം ആണ് പഞ്ചായത്തിൽ ഇനി വാക്‌സിൻ സ്വീകരിക്കാൻ ഉള്ളത്. ഉഴവൂർ പഞ്ചായത്തിലെ കൂടാതെ നൂറുകണക്കിന് ആളുകൾക്ക് തുടർന്നും കെ.ആർ.എൻ.എം.എസ് ആശുപത്രിയിൽ വാക്സിനേഷൻ നൽകി വരുന്നു.

Facebook Comments

knanayapathram

Read Previous

സാഹോദര്യത്തില്‍ അധിഷ്ഠിതമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നാടിന്റെ പുരോഗതിയ്ക്ക് വഴിതെളിക്കും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

യു.കെ.: ബെർമിംഹാമിൽ നിര്യാതനായ കടുത്തുരുത്തി മടത്തിമ്യാലിൽ (തെക്കേക്കുറ്റ്) സന്തോഷിന്റെ മ്യതസംസ്കാരം നാളെ