ചിക്കാഗോ:
“Fragrance of Christ” എന്ന പേരിൽ റവ. ഫാ. തോമസ് മുളവനാൽ തയ്യാറാക്കിയ പരേതനായ സാബു മഠത്തിപ്പറമ്പിലിനെപ്പറ്റിയുള്ള പുസ്തകം ഓഗസ്റ്റ് 13 ന് ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വച്ച് പ്രകാശനം ചെയ്തു. ചിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസലറും മതബോധന ഡയറക്ടറുമായ റവ.ഡോ. ജോർജ് ദാനവേലിൽ ചിക്കാഗോ (മേവുഡ് ) സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്ക ഇടവക വികാരി റവ.ഫാ. എബ്രഹാം മുത്തോലത്തിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ആത്മീയ, സാമൂഹിക, മാധ്യമ ശുശ്രൂഷ മേഖലയിലെ നിറസാന്നിധ്യമായിരുന്ന സാബു 2020 ഓഗസ്റ്റ് 24 നാണ് ക്യാൻസർ രോഗ ബാധിതനായി മരിച്ചത്. വിശ്വാസത്തിൽ അടിയുറച്ചതും പരസ്നേഹപ്രവർത്തികളിൽമാതൃകായോഗ്യവ്യമായ സുവിശേഷാത്മക ജീവിതമായിരുന്നു സാബുവിന്റേത്. അമേരിക്കയിലെ ശാലോം മീഡിയ മിനിസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ആത്മിക ശുശ്രൂഷകൾക്ക് നേതൃത്വം നൽകി അനേകം ജീവിതങ്ങളെ പ്രത്യാശയിലേക്കും പ്രതീക്ഷയിലേക്കും നയിക്കുവാൻ സാബുവിന്റെ ജീവിതം കാരണമായി.
അദ്ദേഹത്തിൻറെ ജീവിതം വ്യക്തിപരമായി സ്വാധീനിച്ച 23 ഓളം പേരുടെ അനുഭവസാക്ഷ്യങ്ങൾ ഉൾച്ചേർത്ത ഈ പുസ്തക സമാഹാരം അനേകർക്ക് വിശുദ്ധ ജീവിതം നയിക്കുവാൻ പ്രചോദനമാകുമെന്നതിൽ സംശയമില്ല. ശാലോം മീഡിയ മിനിസ്ട്രിയുടെ പ്രസിദ്ധീകരണ വിഭാഗമായ സോഫിയ ബുക്സ് (കോഴിക്കോട്) ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിൽ ദൈവത്തിൻറെ ഇടപെടൽ വിശ്വാസതികവിൽ തിരിച്ചറിഞ്ഞ് ജീവിച്ച സാബുവിന്റെ ജീവിതവിജയം അനേക ജീവിതങ്ങൾക്ക് പ്രകാശം മാകുമെന്ന് പുസ്തക പ്രസിദ്ധികരണത്തിന്ന് നേതൃത്വം നൽകിയ റവ.ഫാ. തോമസ് മുളവനാൽ, ജോണി മാത്യു തെക്കേപ്പറമ്പിൽ എന്നിവർ അറിയിച്ചു.റിപ്പോർട്ട്:സ്റ്റീഫൻ ചോളളംബേൽ (പി.ആർ.ഒ )