ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപ വെഞ്ചരിപ്പിനും, ധൂപാർപ്പണനത്തിനുശേഷം ലദീഞ്ഞൊടെ തിരുകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. ആഘോഷപൂർവ്വമായ വിശൂദ്ധ കുർബാന, വചന സന്ദേശം, എന്നീ ആത്മീയ ശുശ്രൂഷകൾ ഉണ്ടായിരുന്നു. ബഹു. മുത്തോലത്തച്ചൻ തന്റെ വചന സന്ദേശത്തിൽ മാതാവ് ഉത്ഭവപാപമില്ലാത്ത പരിശുദ്ധയും, നിത്യകന്യകയും, ദൈവമാതാവും മാത്രമല്ല വി. ബൈബിളിൽ രേഖപ്പെടുത്തിയ ഹേനോക്കിനേയും ഏലിയാ പ്രവാചകനെപ്പോലെ സ്വർഗ്ഗാരോപിതയായെന്നും വി. പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചെന്നും, അമ്മ പറഞ്ഞാൽ മകന് കേൾക്കാൻ മകന് കേൾക്കാൻ പറ്റാതിരിക്കുന്നതുകൊണ്ട് മാതാവിനോടുള്ള മാധ്യസ്ഥം ഏറെ ഉത്ക്യഷ്ടമാണെന്നും ഉത്‌ബോധിപ്പിച്ചു. ജേക്കബ് & ഷേർളി വഞ്ചീപുരക്കൽ, സക്കറിയ & ആൻസി ചേലക്കൽ, അബ്രാഹം & സുജമോൾ അറീച്ചിറ എന്നിവരായിരുന്നു പ്രസുദേന്തിമാർ.
എക്സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകൾക്ക് നേത്യുത്വം നൽകിയത്.