ക്നാനായ റീജിയൺ റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയ വികാരിയും ഒർലാൻഡോ സെന്റ് സ്റ്റീഫൻ മിഷൻ ഡയറക്ടറുമായ ഫാ.ജോസ് ആദോപ്പിള്ളിയിൽ പൗരോഹിത്യ സ്വീകരണത്തിൻ്റെ 25ാം വാർഷിക രജത ജൂബിലി നിറവിൽ.കോട്ടയം അതിരുപതാംഗമായ അദ്ദേഹം 1970 ജൂൺ 9 മടമ്പം ഫൊറോന ഇടവക ആദോപ്പിള്ളിൽ മത്തായി, മറിയം ദമ്പതികളുടെ ഏഴാമത്തെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1996 ഡിസംബർ 27ാം തീയതി മാർ കുര്യാക്കോസ് കുന്നശ്ശേരിൽ മെത്രാപ്പോലിത്തയുടെ കൈവെപ്പ് ശുശ്രൂഷ വഴി പൗരോഹിത്യം സ്വീകരിച്ചു. കൈപ്പുഴ , മടമ്പം അസി.വികാരി , കിഴക്കേ നട്ടാശ്ശേരി , പുളിഞ്ഞാൽ , കൊട്ടുർവയൽ ,പന്നിയാൽ , വിതുര, തിരുവനന്തപുരം , പുനല്ലൂർ പള്ളി വികാരിയും ,മൈനർ സെമിനാരി റെക്ടർ, പുനലൂർ, മടമ്പം കോളേജ് ബർസാർ , കൊട്ടോടി സെന്റ് ആൻസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ , തിരുവനന്തപുരം മാർ. തിയോഫിലോസ് ട്രെയിനിംങ്ങ് കോളേജ് അദ്ധ്യാപകനും ആയി സേവനം ചെയ്ത് 2014ൽ അമ്മേരിക്കയിൽ ക്നാനായ റീജിയണിൽ മയാമി സെന്റ് ജൂഡ്മിഷൻ ഡയറക്ടർ ആയും പിന്നീട് വികാരിയായും ശുശ്രൂഷ ആരംഭിച്ചു.2015 ൽ ന്യൂയോർക്കിൽ തന്റെ ശുശ്രൂഷ ആരംഭിച്ച് റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയം തുടക്കം കുറിക്കുകയും തുടർന്ന് 2019 ഡിസംബർ മുതൽ റ്റാമ്പാ തിരുഹൃദയ ഫൊറോന ദൈവാലയ വികാരിയും ഒർലാൽഡോ മിഷൻ ഡയറക്ടറുമായി സേവനം തുടരുന്നു. രജത ജൂബിലി സമ്മാനമായി ഒർലാൻഡോ ക്‌നാനായ മക്കൾക്ക് പുതിയ ദൈവാലയം എന്ന സ്വപ്നം ആഗസ്റ്റ് 21 ന് സഫലമാകുന്നു. ബഹു . ജോസ് ആദോപ്പിള്ളിയിൽ അച്ചന്റെ രജത ജൂബിലി കൃതക്ഞതാബലി ആഗസ്റ്റ് 20 ന് ഒർലാൻഡോയിൽ നടത്തപ്പെടും.കോട്ടയം അതിരൂപതയിലും ക്നാനായ റീജിയണിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിപ്പിച്ച വൈദികനാണ് ഫാ.ജോസ് ആദോപ്പിള്ളിൽ.കോട്ടയം അതിരൂപതയും ക്നാനായ റീജിയണും രജത ജൂബിലി ആഘോഷ നിറവിൽ ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നു.