ക്നാനായ സമുദായം ഇന്ന് നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്യുന്നതിനും സമുദായത്തിന്റെ നിലനിൽപ്പിനുംവേണ്ടി അടിയന്തിരമായി synod ൽ അവതരിപ്പിക്കേണ്ട വിഷയങ്ങൾ ഉൾപെടുത്തിക്കൊണ്ട് മൂലക്കാട്ടു പിതാവിന് KSSS ഭാരവാഹികളും പ്രവർത്തകരും ചേർന്ന് നിവേദനം സമർപ്പിക്കുകയും നിവേദന വിഷയങ്ങളെക്കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തുകയും ചെയ്തു.
തുടർന്ന് അരമന മുറ്റത്ത് KSSS ഭാരവാഹികളും പ്രവർത്തകരും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ യോഗത്തിൽ, സീറോ മലബാറുമായി ചേർന്ന് ക്നാനായ സമുദായത്തെ ഇല്ലായ്മ ചെയ്യുന്ന രൂപതാ നേതൃത്വത്തിന്റെ പ്രവൃത്തിയെ അപലപിക്കുകയുണ്ടായി. KSSS പ്രസിഡന്റ് എബ്രഹാം നടുവത്തറ, രക്ഷാധികാരി പ്രൊഫ. മാത്യു പ്രാൽ, ജനറൽ സെക്രട്ടറി ഷിബി പഴയംപള്ളി എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി എബ്രഹാം വെളിയത്ത് കോവിഡ് കാലഘട്ടത്തിലെ വിഷമതകൾക്കിടയിലും അരമനയിൽ എത്തിചേരുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്ത സമുദായ സ്നേഹികൾക്ക് നന്ദി രേഖപ്പെടുത്തി.
അതോടൊപ്പം ക്നാനായ സമുദായത്തിന്റെ അടിത്തറ ഇളക്കുന്ന Tri-party എഗ്രിമെന്റിനെതിരെ KSSS ന്റെ ശക്തമായ പ്രതിക്ഷേധം അറിയിക്കുകയും പ്രതിക്ഷേധ സൂചകമായി ഈ ഉടമ്പടിയുടെ കോപ്പികൾ കീറിക്കളഞ്ഞ് ഉടമ്പടിക്കെതിരേയുള്ള സമുദായ വികാരം പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ KGF ന്റെ ആഹ്വാനം അനുസരിച്ച് ലോകം മുഴുവനുമുള്ള ക്നാനായക്കാർ നടത്തുന്ന പ്രതിക്ഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
യോഗത്തിൽ പങ്കെടുത്തവർക്കും, പങ്കെടുക്കാൻ സാധിച്ചില്ലങ്കിലും ഐക്യദാർഡ്യം പ്രകടിപ്പിച്ചു സഹകരിച്ച എല്ലാ സമുദായ സ്നേഹികൾക്കും KSSS എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.