കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി അതിരൂപത യുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന കോവിഡ് 19 അതിജീവന പദ്ധതിയുടെ ഭാഗമായുള്ള ധനസഹായവിതരണം മടമ്പം ഫൊറോനായിലെ മടമ്പം, അലക്സ് നഗർ, ചമതച്ചാൽ, കണ്ടകശ്ശേരി, തിരൂർ, മാങ്കുഴി, നുചിയാട്, മൈക്കിൾ ഗിരി എന്നീ ഇടവകകളിൽ നടത്തുകയുണ്ടായി. ധനസഹായ വിതരണ ഉദ്ഘാടനം കണ്ടകശ്ശേരി സെൻ സെബാസ്റ്റ്യൻ പള്ളിയിൽ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ശ്രീ സാജു സേവ്യർ നിർവഹിച്ചു. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി ഫാദർ ബിബിൻ തോമസ് കണ്ടോത്ത്, കണ്ടകശ്ശേരി സെൻ സെബാസ്റ്റ്യൻ പള്ളി വികാരി ഫാദർ ജെയ്സൺ പള്ളിക്കര, പയ്യാവൂർ സെക്രട്ട ഹാർട്ട് ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിൻസി S V M, സിസ്റ്റർ ജോമിഷ S V M, മാസ്സ് സ്റ്റാഫ് അംഗങ്ങളായ ശ്രീ അബ്രാഹം ഉള്ളടപ്പുള്ളിൽ, ശ്രീമതി റെനി സിബി എന്നിവർ പങ്കെടുത്തു. കൊവിഡ് 19 അതിജീവന പദ്ധതിയുടെ ഒന്നാം ഘട്ടമായ ചികിത്സ, വിദ്യാഭ്യാസം എന്നിവയുടെ ധനസഹായവിതരണം ആണ് നടത്തിയത്.